എഡിറ്റര്‍
എഡിറ്റര്‍
സംഘ പരിവാര്‍ അജണ്ട കേരളത്തില്‍ വിലപ്പോവില്ല :എ. വിജയരാഘവന്‍
എഡിറ്റര്‍
Monday 14th August 2017 2:51pm

റിയാദ് :രാജ്യത്തിന്റെ മതനിരപേക്ഷ മനസ്സിന് മുറിവേല്‍പ്പിച്ചു ആസൂത്രിതമായി അരാജകത്വം സൃഷ്ടിക്കാനുള്ള ആര്‍. എസ്. എസ് സംഘപരിവാര്‍ ശ്രമങ്ങളെ ഇടതുപക്ഷം പ്രതിജ്ഞാബദ്ധമാണെന്നും അധികാരത്തിന്റെയും പണക്കൊഴുപ്പിന്റെയും അകമ്പടിയില്‍ സഹനത്തിന്റെയും സംയമനത്തിന്റെയും അതിര്‍വരമ്പുകള്‍ ലംഘിച്ചുള്ള സംഘപരിവാര്‍ ഭീക്ഷണി കേരളത്തില്‍ വിലപോവില്ലെന്നും മുന്‍ പാര്‌ലമെന്റ അംഗവും സി. പി.ഐ എം കേന്ദ്ര കമ്മിറ്റി അംഗവുമായ എ. വിജയരാഘവന്‍.

റിയാദില്‍ കേളി കലാസാംസ്‌കാരിക വേദിയുടെ ഒമ്പതാമത് കേന്ദ്രസമ്മേളനവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മത ന്യൂന പക്ഷങ്ങളെയും ദളിത് വിഭാഗങ്ങളെയും ഭീക്ഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള ഏതു നീക്കങ്ങളെയും പ്രതിരോധിക്കാനും എതിര്‍ത്ത് തോല്‍പ്പിക്കാനും കേരളത്തിലെ ഇടതുപക്ഷവും സര്‍ക്കാരും പ്രതിജ്ഞാബദ്ധമാണ്.

രാജ്യത്തിന്റെ മതനിരപേക്ഷ കാത്തു സൂക്ഷിക്കുവാന്‍ ജനാധിപത്യ മതേതര വിശ്വാസികള്‍ മുന്നോട്ട് വരണം. പ്രവാസികളോട് ഏറെ കരുതലുള്ള സര്‍ക്കാരാണ് പിണറായിയുടെ നേതൃത്വത്തില്‍ ഉള്ളതെന്നും ഇനിയും പ്രവാസികള്‍ക്കായി ഒട്ടനവധി കാര്യങ്ങള്‍ ചെയ്യുമെന്നും വിജയരാഘവന്‍ പറഞ്ഞു.

കേളി പ്രസിഡന്റ് മുഹമ്മദ് കുഞ്ഞു വള്ളികുന്നം അധ്യക്ഷത വഹിച്ച യോഗത്തില്‍ ഷമീര്‍ കുന്നുമ്മേല്‍ രക്തസാക്ഷി പ്രമേയവും സുധാകരന്‍ കല്യാശേരി അനുശോചനപ്രമേയവും അവതരിപ്പിച്ചു. സൗദിയിലെ ഇടതുപക്ഷ അനുകൂല സംഘടനാ പ്രതിനിധികളായ വി. കെ. റൗഫ്, ജോര്‍ജ് വര്‍ഗീസ്, പ്രദിപ്, ഫൈസല്‍ നിലമേല്‍, മാത്യു തോമസ്, സക്കീര്‍ താമരത്ത്, സുരേഷ്, ഷാനവാസ്, വെന്നിയൂര്‍ ദേവന്‍, സുരേഷ് വാദിദവാസിര്‍, അബൂബക്കര്‍, ഷാജി എന്നിവര്‍ സംസാരിച്ചു. വിവിധ ഏരിയ കമ്മിറ്റികളില്‍ നിന്നുള്ള 400 പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തിന് കെ. ആര്‍. ഉണ്ണികൃഷ്ണന്‍, റഷീദ് മേലേതില്‍, മെഹ്റൂഫ് പൊന്ന്യം, ദസ്തക്കീര്‍, സജീവന്‍ ചൊവ്വ, കുഞ്ഞിരാമന്‍ മയ്യില്‍, ഗീവര്‍ഗീസ്, കെ. പി. എം സാദിക്ക്, ബി. പി. രാജിവന്‍, ദയാനന്ദന്‍ ഹരിപ്പാട്, എന്നിവര്‍ നേതൃത്വം കൊടുത്തു.

റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍, റിയാദ് ബ്യൂറോ

Advertisement