Categories

ബൈബിളിന്റെ മുന്നില്‍ ആരതിയും പുഷ്പാര്‍ച്ചനയും നടത്തി ഒരു ക്ഷേത്രം

bible

കര്‍ണാടക: ഡര്‍വാഡ് ജീല്ലയിലെ നവല്‍ഗുണ്ടില്‍ അജന്ത നാഗലിംഗ ക്ഷേത്രത്തില്‍ ആരതിയും പുഷ്പാര്‍ച്ചനയും വിളക്കും ബൈബിളിനു മുന്നിലാണ്.

പത്തൈാമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന നാഗലിംഗ സ്വാമി എന്ന ദൈവിക സിദ്ധനാണ് പൂജയുടെയും അമ്പലത്തിന്റെയും നിയന്ത്രണം.

ജര്‍മന്‍, ലണ്ടന്‍, വെസ്ലിയന്‍ എന്നീ മിഷനറികള്‍ 1865 ല്‍ മാംഗ്ലൂരില്‍ വച്ച്  കന്നടത്തിലുള്ള ബൈബിള്‍ പ്രസിദ്ധീകരിച്ചെന്നാണ് അമ്പലത്തിന്റെ അധികാരി വീരേന്ദ്ര സ്വാമി ‘ദ ഹിന്ദു’ വിനോട് പറഞ്ഞത്.

അമ്പലത്തിന്റെ ചരിത്രത്തെക്കുറിച്ച് രസകരമായ ഒരു കഥയുമുണ്ട്.

ബഗല്‍ക്കോട്ട് ജില്ലയിലെ മുഷ്ടിഗേരി ഗ്രാമത്തില്‍ കള്ളപ്പ എന്ന ദേവി ആരാധകനുണ്ടായിരുന്നു. ഒരു കൂട്ടം മിഷനറീസ് അയാള്‍ക്ക് ബൈബിളിന്റെ ഒരു കോപ്പി നല്‍കി.

ഒരിക്കല്‍ നാഗലിംഗ സ്വാമി കള്ളപ്പയെ കാണാന്‍ വന്നപ്പോള്‍ ചില കാരണങ്ങളാല്‍ ബൈബിള്‍ അദ്ദേഹത്തില്‍ നിന്നും മറച്ചു വച്ചു.

സംഭാഷണത്തിനിടയില്‍ നാഗലിംഗ സ്വാമി അദ്ദേഹത്തിന്റെ പുനര്‍ജന്മത്തെക്കുറിച്ചു പറയുകയും ബൈബിള്‍ അദ്ദേഹത്തെ കാണിക്കാന്‍ ആവശ്യപ്പെടുകയും പറഞ്ഞു.

അദ്ദേഹം അ പുസ്തകത്തില്‍ ഒരു ദ്വാരം ഇടുകയും അതിനകത്തുകൂടി വിക്ടോറിയന്‍ നാണയം കടത്തുകയും ചെയ്തു.

ഒരു നിശ്ചിത സമയത്തിനകത്ത് ആ ദ്വാരം അടയുന്ന സമയത്ത് അദ്ദേഹം പുനര്‍ജനിക്കുമെന്നും പറഞ്ഞു.

ഈ കഥ അദ്ദേഹത്തെക്കുറിച്ചുള്ള പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. കുറച്ചു കാലത്തിനുള്ളില്‍ ആ ദ്വാരം അടയുകയും മാഞ്ഞുപോയ അക്ഷരങ്ങള്‍ വീണ്ടും തെളിഞ്ഞു വരികയും ചെയ്തു എന്നാണ് സ്വാമി അവകാശപ്പടുന്നത്.

അമ്പല അധികാരികള്‍ രേഖപ്പെടുത്തിയ വൃത്താകൃതിയിലുള്ള വരകള്‍ ആ ദ്വാരത്തിനു ചുറ്റും കാണാം പൂജയ്ക്കു മുന്‍പ് അനുവാദത്തോടു കൂടി ആര്‍ക്കും ബൈബിള്‍ കാണാം.

ഇതിന് പുറമെ നിഗൂഢമായ പന്‍ജ’, സിഡ്ഗി എന്നിവ പവിത്രമായി ഇവിടെ സൂക്ഷിക്കുന്നുണ്ട്.

Tagged with: