മൊബൈല്‍ഫോണും ഐപാഡും ചാര്‍ജ് ചെയ്യാന്‍ ഇനി കുടുതല്‍ എളുപ്പം. ഒന്നു തൊട്ടാല്‍ ചാര്‍ജാവുന്ന ഫോണുകള്‍ അധികം താമസിയാതെ വിപണിയിലേക്ക്.

നാനോ ടെക്‌നോളജി ഉപയോഗിച്ച് യാന്ത്രികമര്‍ദ്ദം വൈദ്യുതോര്‍ജമാക്കി മാറ്റുന്ന വിദ്യയാണിത്. പ്രത്യേകം മൈക്രോചിപ്പുകള്‍ ഇതിനായി ഘടിപ്പിച്ചിട്ടുണ്ട്.

ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ സൈമണ്‍ റഫല്‍, റോയല്‍ മെല്‍ബോണ്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി യൂണിവേഴ്‌സിറ്റിയിലെ ശരത് ശ്രീരാം, മധു ഭാസ്‌കരന്‍ എന്നിവരാണ് ഈ കണ്ടുപിടിത്തം നടത്തിയിരിക്കുന്നത്.

ഇതുപ്രകാരം ടച്ച് സ്‌ക്രീനുള്ള ഐപാഡും ഐഫോണും ചാര്‍ജ് ചെയ്യാന്‍ പ്രത്യേകം വൈദ്യുതിയുടെ ആവശ്യമില്ല. ഇവ പ്രവര്‍ത്തിപ്പിക്കുമ്പോള്‍തന്നെ ചാര്‍ജായിക്കൊള്ളും.

അധികം വൈകാതെതന്നെ രോഗിയുടെ രക്തസമ്മര്‍ദ്ദത്തില്‍നിന്നു തന്നെ പേസ്‌മേക്കറുകളും ജനങ്ങള്‍ക്കിടയിലേക്കെത്തുമെന്ന് പ്രതീക്ഷിക്കാം.