സാഗ്രെബ്: സാഗ്രെബ് എ.ടി.പി ടെന്നിസ് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരം സോംദേവ് ദേവ് വര്‍മന്‍ രണ്ടാം റൗണ്ടില്‍ പുറത്തായി.

Ads By Google

സ്‌കോര്‍: 6-1,7-6, 2-6. ആദ്യ സെറ്റ് നേടിയതിനുശേഷം  തോളില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് സോംദേവ് ബുദ്ധിമുട്ടിയാണ് മത്സരം പൂര്‍ത്തിയാക്കിയത്.

ലോക 29ാം നമ്പര്‍ താരവും നാലാം സീഡുമായ ആസ്‌ട്രേലിയയുടെ ജെര്‍ഗന്‍ മെല്‍സറോടാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ഇന്ത്യന്‍ താരം തോറ്റത്.

മിക്‌സഡ് ഡബ്്ള്‍സില്‍ സോംദേവ്  സിപ്പോല സഖ്യം ദെലിക് സ്‌കുഗോര്‍ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ച് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. സ്‌കോര്‍: 6-4, 6-2.