ലണ്ടന്‍: നിലവിലുള്ള എ.ടി.എം സംവിധാനം നവീകരിക്കപ്പെടുന്നു. എ.ടി.എം കൗണ്ടറിലെ സ്‌ക്രീനില്‍ വായിച്ചുനോക്കി പണമിടപാട് നടത്തുന്ന രീതിയാണ് ഇപ്പോള്‍ നിലവിലുള്ളത്.

അതിന്  പകരം മെഷീനുമായി സംസാരിക്കാന്‍ അവസരമൊരുങ്ങുന്നു. ബ്രിട്ടനിലാണ് ഈ വിദ്യ ആദ്യം നടപ്പിലാക്കുന്നത്. കാഴ്ചശേഷി കുറഞ്ഞവര്‍ക്കും അന്ധര്‍ക്കും വേണ്ടിയാണ് ഈ സംവിധാനമൊരുക്കുന്നത്.

Ads By Google

ധനകാര്യ സ്ഥാപനമായ ബാര്‍ക്ലെയ്‌സിന്റെ ഇംഗ്ലണ്ടിലെയും വെയില്‍സിലേയും 3000 എ.ടി.എം കൗണ്ടറുകളില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. എ.ടി.എമ്മില്‍ കയറി ഇയര്‍ഫോണ്‍ ഘടിപ്പിച്ച് കഴിഞ്ഞാല്‍ സേവനങ്ങളുടെ ലിസ്റ്റ് കേള്‍ക്കാം. നമുക്ക് ആവശ്യമുള്ളത് ഏതാണെന്ന് പറഞ്ഞാല്‍ മതി.

അന്ധര്‍ക്കും കാഴ്ചശേഷി കുറഞ്ഞവര്‍ക്കുമായി എ.ടി.എം കൗണ്ടറുകളില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണമെന്ന് റോയല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബ്ലൈന്‍ഡ് പീപ്പിള്‍ ഏറെ നാളായി ആവശ്യപ്പെട്ട് വരികയായിരുന്നു.