ഹൈദരാബാദ്: തിരുപ്പതി ശ്രീ വെങ്കിടേശ്വരന്റെ ചിത്രത്തോട് കൂടിയ വാച്ചിന് വില 27 ലക്ഷം രൂപ. സ്വിസ് കമ്പനിയായ സെഞ്ച്വറി ടൈംസാണ് ഈ വാച്ച് നിര്‍മിച്ച് പുറത്തിറക്കിയത്.

Ads By Google

ആകെ 333 വാച്ചുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. വജ്രം, മരതക്കല്ല്, രത്‌നം, പുഷ്യരാഗക്കല്ല് തുടങ്ങിയവ പതിപ്പിച്ചതാണ് ആഡംബര വാച്ച്.

വാച്ചു വിറ്റു കിട്ടുന്ന തുകയില്‍ ഒരുഭാഗം അംഗവൈകല്യമുള്ളവര്‍ക്കു വേണ്ടിയുള്ള ബാലാജി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സര്‍ജറി, റിസര്‍ച്ച് ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്ററിനു നല്‍കും.

തിരുപ്പതി തിരുമല ദേവസ്ഥാനത്തിന്റെ ഉടമസ്ഥതയില്‍ തിരുപ്പതിയില്‍ സ്ഥിതി ചെയ്യുന്നതും ഏഷ്യയിലെ ഏറ്റവും വലുതുമായ ഓര്‍ത്തോപീഡിക് ചാരിബിള്‍ ആശുപത്രിയാണിത്.

ടി ടി ഡി എക്‌സിക്യൂട്ടീവ് ഓഫീസര്‍ എല്‍ വി സുബ്ര്ഹ്മണ്യനനാണ് വാച്ച് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. ദൈവത്തിന്റെ നാമം വാച്ചിനിട്ടത് തികച്ചും അപ്രതീക്ഷിതമായാണെന്നും ഇതിലൂടെ ഒരു വ്യത്യസ്തതയാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.