എഡിറ്റര്‍
എഡിറ്റര്‍
നടിക്കെതിരായ ആക്രമണം; പ്രമുഖ നടന് പങ്കുണ്ടെന്ന് സൂചന, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് കാരന്തൂരിനും പങ്കെന്ന് മാക്ട ജനറല്‍ സെക്രട്ടറി ബൈജു കൊട്ടാരക്കര
എഡിറ്റര്‍
Sunday 19th February 2017 6:20pm


Also Read: പെണ്ണിനെതിരെയുള്ള ആക്രമണം കുറഞ്ഞത് ബലാത്സംഗമെങ്കിലും ആകണം, അല്ലേ? ടൈംസ് ഓഫ് ഇന്ത്യയോട് റിമാ കല്ലിങ്കല്‍


കൊച്ചി: യുവനടിക്കെതിരായ ആക്രമത്തില്‍ പ്രമുഖ നടനും പങ്കുണ്ടെന്ന് അഭ്യൂഹം. ഷൂട്ടിംഗ് ആവശ്യത്തിനായി പള്‍സര്‍ സുനിയും നടിയും ഗോവയില്‍ പോയിരുന്നു. ഇവിടെ വച്ച് സൂപ്പര്‍ താരവുമായുള്ള സുനിയുടെ അടുപ്പം മനസ്സിലായതിനെ തുടര്‍ന്നാണ് ഇയാളെ മാറ്റാന്‍ നടി പ്രൊഡക്ഷന്‍ കണ്‍ട്രോളറോട് ആവശ്യപ്പെടുന്നത്. കേസില്‍ പൊലീസ് അന്വേഷിച്ച വരുന്ന മുഖ്യപ്രതിയാണ് സുനി ഇതിന് പിന്നാലെയാണ് ക്രിമിനല്‍ പശ്ചാത്തലമുള്ള മാര്‍ട്ടിന്‍ നടിയുടെ ഡ്രൈവറാകുന്നത്. സംഭവ സമയത്ത് നടിയുടെ ഡ്രൈവറായിരുന്ന മാര്‍ട്ടിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

മാര്‍ട്ടിന് സിനിമാ പ്രവര്‍ത്തകരുടെ സംഘടനായായ ഫെഫ്കയില്‍ അംഗത്വമില്ല. നടി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ മനോജ് കാരന്തൂര്‍ അറിയാതെ നടിയെ വിളിക്കാന്‍ ഒരു വണ്ടിയും ലൊക്കേഷനില്‍ നിന്നും പോവില്ലെന്നും അതിനാല്‍ മനോജ് കാരന്തൂരിനും ആകമ്രണത്തില്‍ പങ്കുണ്ടെന്നും അന്വേഷണം നടത്തണമെന്നും മാക്ട ജനറല്‍ സെക്രട്ടറി ബൈജു കൊട്ടാരക്കര പറയുന്നു.

ഒരു സൂപ്പര്‍ സ്റ്റാര്‍ തന്നെ മലയാള സിനിമയില്‍ നിന്നും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതായി നടി നേരത്തെ ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഈ നടനുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളറായ മനോജ് കാരന്തൂരെന്നും പറയപ്പെടുന്നു. കളമശ്ശേരി മജിസ്‌ട്രേറ്റിന് മുമ്പാകെ നല്‍കിയ രഹസ്യമൊഴിയിലും നടി ഈ നടന്റെ പേര് പറഞ്ഞതായാണ് സൂചന.


Also Read: സ്ത്രീകള്‍ക്ക് നേരെ ചെറുവിരല്‍ അനക്കാന്‍ പോലും ഒരുത്തനും ധൈര്യപ്പെടരുത്; അതിക്രമത്തിന് ഇരയായ നടിക്ക് പിന്തുണയുമായി സുരേഷ് ഗോപി


അതേസമയം, ഒരു ലക്ഷം രൂപ വാങ്ങി ഏത് ക്രിമിനലിനും മെമ്പര്‍ഷിപ്പ് നല്‍കുന്ന ഫെഫ്കയുടെ നിലപാടിന്റെ അവസാനത്തെ ഉദാഹരമാണ് നടിക്കെതിരെയുണ്ടായ ആക്രമണമെന്ന് മാക്ട പറഞ്ഞു. കഞ്ചാവിന്റേയും ലഹരിയുടേയും കേന്ദ്രമായി മലയാള സിനിമാ ലോകം മാറിയെന്നും ബൈജു കൊട്ടരാക്കര പറഞ്ഞു. കൊച്ചിയില്‍ നടന്ന മാക്ടയുടെ അടിയന്തിര യോഗത്തിലാണ് ഇദ്ദേഹത്തിന്റെ ആരോപണം.

ക്രിമിനലുകളെ താരാട്ട് പാടി വളര്‍ത്തുന്ന ഫെഫ്ക പിരിച്ചുവിടണമെന്നും സുനിയുമായി ബന്ധമുള്ള പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരേയും ബിനാമികളേയും ചോദ്യം ചെയ്യണമെന്നും മാക്ട ആവശ്യപ്പെട്ടു.

Advertisement