തിരുവനന്തപുരം: പ്രമുഖ ചരിത്രകാരന്‍ എ ശ്രീധരമേനോന്‍ (84) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്ത അദ്ദേഹത്തിന്റെ വസതിയിലായിരുന്നു അന്ത്യം. 2009ല്‍ അദ്ദേഹത്തിന് പദ്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചു. സംസ്‌കാര ചടങ്ങുകള്‍ ഞായര്‍ രാവിലെ 10:30ന് നടക്കും.

വിവിധ സര്‍വ്വകലാശാലകളില്‍ ചരിത്ര അധ്യാപകനായിരുന്ന പ്രൊഫ. എ. ശ്രീ­ധ­ര മേ­നോന് 2009ല്‍ പദ്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചു. കേരളചരിത്രം, കേരള സംസ്‌കാരം, കേരള ചരിത്ര ശില്പികള്‍, ഇന്ത്യാചരിത്രം (രണ്ടു വാല്യങ്ങളില്‍) ,കേരള രാഷ്ട്രീയ ചരിത്രം 18851957, കേരളവും സ്വാതന്ത്ര്യ സമരവും, സര്‍ സി.പി.യും സ്വതന്ത്ര തിരുവിതാംകൂറും, പുന്നപ്രവയലാറും കേരള ചരിത്രവും, അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍ സര്‍ സി.പി.യുടെ പരാജയപ്പെട്ട ഭരണപരിഷ്‌കാര നിര്‍ദ്ദേശം, സ്വതന്ത്രതിരുവിതാംകൂര്‍ വാദവും സര്‍ സി.പി. എന്ന വില്ലനും തുടങ്ങിയ കൃതികള്‍ രചിച്ചു. പുന്നപ്രവയലാര്‍ സമരത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ വ്യാപകമായ വിമര്‍ശനത്തിന് കാരണമായി.