എഡിറ്റര്‍
എഡിറ്റര്‍
റേഡിയേഷനെ പ്രതിരോധിക്കുന്ന മൊബൈല്‍ കെയ്‌സ്
എഡിറ്റര്‍
Monday 27th August 2012 11:19am

മൊബൈല്‍ ഉപയോഗിച്ചാല്‍ ക്യാന്‍സര്‍ വരുമെന്ന വാര്‍ത്തക്ക് മൊബൈലിനോളം തന്നെ പ്രായമുണ്ട്. എന്നാല്‍ അതുകൊണ്ട് മൊബൈല്‍ ഉപയോഗിക്കാതിരിക്കാന്‍ സാധിക്കുകയുമില്ല. ആധുനിക ലോകത്ത് മൊബൈലിനുള്ള പ്രാധാന്യം അത്രമാത്രമാണ്.

Ads By Google

സെല്‍ഫോണ്‍ എത്രത്തോളം ഹാനികരമാണെന്നതിനെ പറ്റി ഇപ്പോഴും കൃത്യമായി കണ്ടെത്തിയിട്ടില്ല. എന്നാലും ലോകാരോഗ്യ സംഘടന മനുഷ്യന് ഹാനീകരമായവയുടെ കൂട്ടത്തിലാണ് സെല്‍ഫോണ്‍ റേഡിയേഷനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇങ്ങനെയൊക്കെയാണെങ്കിലും മൊബൈലിനെ അങ്ങനെയങ്ങ് ഉപേക്ഷിക്കാനും നമുക്ക് കഴിയില്ലല്ലോ… അപ്പോള്‍ റേഡിയേഷനെ പ്രതിരോധിക്കാനുള്ള എന്തെങ്കിലും വഴി കണ്ടുപിടിക്കുകയാവും എളുപ്പം.

അപ്പോഴാണ് പുതിയ വാര്‍ത്ത വന്നിരിക്കുന്നത്, ക്യാന്‍സറിനെ പ്രതിരോധിക്കുന്ന സ്മാര്‍ട്‌ഫോണ്‍ കെയ്‌സുകള്‍ വരുന്നു.

നാസ ബഹിരാകാശ വാഹനങ്ങള്‍ക്കുപയോഗിക്കുന്ന മെറ്റീരിയല്‍ കൊണ്ട് നിര്‍മിച്ചിരിക്കുന്ന പുതിയ കേസ് മൊബൈല്‍ ഫോണുകളിലെ ക്യാന്‍സറിന് കാരണമാകുന്ന റേഡിയേഷന്‍ ഇല്ലാതാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

മൊബൈല്‍ പുറംതള്ളുന്ന മൈക്രോവേവ് എനര്‍ജിയെ 95 ശതമാനം വരെ ഇല്ലാതാക്കാന്‍ ഈ കെയ്‌സുകള്‍ക്ക് സാധിക്കുമെന്നാണ് പറയുന്നത്. സ്മാര്‍ട്‌ഫോണുകള്‍ക്കുള്ള കെയ്‌സുകളാണ് ഇവ.

തങ്ങളുടെ അവകാശവാദം പൊള്ളയായ വാഗ്ദാനമല്ലെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. നിരവധി പരീക്ഷണങ്ങളിലൂടെയാണ് പുതിയ കെയ്‌സ്  നിര്‍മിച്ചിരിക്കുന്നതെന്നും കമ്പനിയുടെ ചീഫ് ടെക്‌നോളജി ഓഫീസര്‍ റിയാന്‍ മെക് കഫീ പറയുന്നു.

Advertisement