ന്യൂദല്‍ഹി: 2014 ലെ പൊതു തിരഞ്ഞെടുപ്പിന് മുമ്പ് ഇനിയൊരു പുന:സംഘടനയുണ്ടാകില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Ads By Google

പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ വേണ്ടിയാണ് രാഹുല്‍ ഗാന്ധി മന്ത്രിസഭയില്‍ നിന്ന് വിട്ടുനിന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. രാഹുലിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

പൊതു തിരഞ്ഞെടുപ്പ് നേരത്തെ ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

യുവത്വത്തിന്റേയും പരിചയസമ്പന്നതയുടേയും മുഖമാണ് മന്ത്രിസഭാ പുനഃസംഘടനയോടെ ലഭിച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.  പുനഃസംഘടനയോടെ യു.പി.എ മന്ത്രിമാരുടെ എണ്ണം 79 ആയി.  ആന്ധ്രാപ്രദേശില്‍ നിന്നും ആറ് പേരും ബംഗാളില്‍ നിന്നും മൂന്ന് പേരുമാണ് പുതുമുഖങ്ങളായി സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത്.