എഡിറ്റര്‍
എഡിറ്റര്‍
പുതുമകളുമായി ഫയര്‍ഫോക്‌സ് എത്തുന്നു
എഡിറ്റര്‍
Monday 3rd June 2013 12:27pm

Firefox

മുംബൈ: ഏറെ പുതുമകളുമായി ഫയര്‍ഫോകസിന്റെ പുതിയ രൂപം ഉടന്‍ എത്തുന്നു. ഇന്റര്‍നെറ്റിന്റെ അനന്ത സാധ്യതകള്‍ പരമാവധി ഉപയോഗിക്കാന്‍ തന്നെയാണ് ഫയര്‍ഫോക്‌സ് പദ്ധതിയിടുന്നത്.

ഫയര്‍ഫോക്‌സിനെ ഇനി വെറും ഒരു ബ്രൗസര്‍ മാത്രമായി കാണാന്‍ കഴിയില്ലെന്നാണ് മൊസില്ല പറയുന്നത്. ബ്രൗസര്‍ എന്ന് പറയുന്നത് പഴഞ്ചന്‍ വാക്കാണെന്നും മൊസില്ല വൈസ് പ്രസിഡന്റ് ജോനാഥന്‍ നൈറ്റിങ്കല്‍ പറയുന്നു.

Ads By Google

പുതിയ കാലത്തെ വെബ് ബ്രൗസിങ്ങില്‍ എന്തൊക്കെ പുതുമകള്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുമെന്നാണ് മൊസില്ല ആലോചിക്കുന്നത്. ഇതിനായി ഓസ്ട്രാലിസ് എന്ന പ്രൊജക്ടും മൊസില്ല ചെയ്യുന്നുണ്ട്.

ഉടന്‍ തന്നെ നവീകരിച്ച ഫയര്‍ ഫോക്‌സ് എത്തുമെന്നും മൊസില്ല അറിയിച്ചു. ഫയര്‍ഫോക്‌സില്‍ അടിമുടി മാറ്റമാണ് വരാന്‍ പോകുന്നതെന്നും ജോനാഥന്‍ പറയുന്നു.

Advertisement