Categories

വോട്ടര്‍മാര്‍ക്ക് പണം നല്‍കി; രാജയുടെ സഹോദരന്‍ അറസ്റ്റില്‍

raja's brother arrested, in tamil nadu ചെന്നൈ: വോട്ടര്‍മാര്‍ക്ക് പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിനിടെ മുന്‍ കേന്ദ്രമന്ത്രി എ.രാജയുടെ സഹോദരനെ പോലീസ് അറസ്റ്റുചെയ്തു. പെരമ്പല്ലൂരില്‍വെച്ച് പണം വിതരണം ചെയ്തതിന് കാളിയപെരുമാളിനെയാണ് പോലീസ് അറസ്റ്റുചെയ്തത്.

നരിക്കോറാവ കോളനിയില്‍ കാളിയപെരുമാളും കൂട്ടരും വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്യുന്നുവെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസെത്തുകയും അറസ്റ്റുചെയ്യുകയുമായിരുന്നു. എന്നാല്‍ പണം കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല. കരുണാനിധിയുടേയും രാജയുടേയും ചിത്രങ്ങളടങ്ങിയ കലണ്ടറുകളും കടലാസുകളും ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

അറസ്റ്റുചെയ്ത് മണിക്കൂറുകള്‍ക്കുശേഷം കാളിയപെരുമാള്‍ ജാമ്യത്തിലിറങ്ങി. തിരഞ്ഞെടുപ്പു കമ്മീഷന്റെ കര്‍ശന നിയന്ത്രണത്തെ തുടര്‍ന്ന് വോട്ടര്‍മാര്‍ക്ക് പണം നല്‍കി സ്വാധീനിക്കാനുള്ള രാഷ്ട്രീയപാര്‍ട്ടികളുടെ ശ്രമം പാളിയിട്ടുണ്ട്. സംസ്ഥാനത്ത് അടിയന്തിരവാസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സൃഷ്ടിക്കുന്നതെന്ന് കരുണാനിധി നേരത്തേ ആരോപിച്ചിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.