Categories

രാജ ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി സുപ്രീം കോടതി

ചെന്നൈ: മെഡിക്കല്‍ കോളജില്‍ മാര്‍ക്ക്‌ലിസ്റ്റ് തിരുത്തിയ കേസില്‍ മുന്‍ ടെലികോം മന്ത്രി എ രാജ കോടതിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് സുപ്രീം കോടതി. കേസില്‍ വിദ്യാര്‍ഥിക്കും വിദ്യാര്‍ത്ഥിയുടെ പിതാവിനും മുന്‍കൂര്‍ ജാമ്യം കൊടുക്കണമെന്ന് ചെന്നൈ ഹൈക്കോടതി ജഡ്ജിയെ രാജ ഭീഷണിപ്പെടുത്തിയെന്നാണ് വളിപ്പെടുത്തല്‍. ചന്ദ്രമോഹന്‍ എന്ന വക്കീല്‍ വഴിയാണ് സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചത്.

ഹൈക്കോടതി ജഡ്ജിയായ രഘുപതിയാണ് കേസ് പരിഗണിക്കവെ രാജക്കെതിരെ പരാമര്‍ശമുന്നയിച്ചത്. 2009 ജൂണിലാണ് രാജ ജഡ്ജിയെ ഭീഷണിപ്പെടുത്തിയത്. തന്നെ ഒരു കേന്ദ്രമന്ത്രി ഭീഷണിപ്പെടുത്തുന്നുണ്ട് എന്ന് അപ്പോള്‍ തന്നെ ജഡ്ജി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ മന്ത്രിയാരാണെന്ന് പറഞ്ഞിരുന്നില്ല. രാജയാണ് ഈ കേന്ദ്രമന്ത്രിയെന്ന് സുപ്രീംകോടതി നടത്തിയ വെളിപ്പെടുത്തല്‍ തമിഴ്‌നാടിനെ ഞെട്ടിച്ചിരിക്കുകയാണ്.

പോണ്ടിച്ചേരിയിലെ ഒരു സ്വകാര്യ മെഡിക്കല്‍ കോളജില്‍ പഠിക്കുകയായിരുന്ന കൃപാശങ്കറാണ് വ്യാജ മാര്‍ക്ക്‌ലിസ്റ്റ് ഉണ്ടാക്കിയെടുത്തത്. പിതാവായ ഡോക്ടര്‍ കൃഷ്ണമൂര്‍ത്തിയുടെ ഒത്താശയോടെയാണ് ഇത് നടന്നത്. കേസ് സി.ബി.ഐ ഏറ്റെടുത്തപ്പോഴാണ് അഭിഭാഷകനായ ചന്ദ്രമോഹന്‍ വഴി ജഡ്ജിയെ ഭീഷണിപ്പെടുത്തിയത്.

ഇക്കാര്യം വ്യക്തമാക്കി ഹൈക്കോടതി ജഡ്ജി അന്ന് ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന് കത്തെഴുതിയിരുന്നു. ആ കത്താണ് ഇപ്പോള്‍ സുപ്രീം കോടതി വെളിപ്പെടുത്തിയത്. അഭിഭാഷകനായ ചന്ദ്രമോഹന് എതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നും ബാര്‍ കൌണ്‍സില്‍ പ്രസിഡന്റ് പദവിയില്‍ നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹരജി പരിഗണിക്കുമ്പോഴാണ് കോടതി രാജയുടെ ഇടപെടലിനെപ്പറ്റി വെളിപ്പെടുത്തിയത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

മുസ്‌ലിങ്ങള്‍ക്ക ഒത്തു ചേരുന്നതിന് വെള്ളിയും ക്രിസ്ത്യനികള്‍ക്ക് ഞായറുമുള്ളതുപോലെ ഹിന്ദുക്കള്‍ക്കില്ല;’ഹിന്ദു തീവ്രവാദികള്‍ പശുവിനെ വെട്ടി ക്ഷേത്രത്തിലിട്ട് മുസ്‌ലിമിന്റെ തലയില്‍ വച്ച് സമ്മര്‍ദ്ദമുണ്ടാക്കുന്നു; രാഹുല്‍ ഈശ്വര്‍ വീഡിയോ കാണം

 കൊച്ചി: ഹിന്ദുക്കളെയും മുസ്‌ലിങ്ങളെയും പരസ്പ്പരം തെറ്റിക്കാന്‍ ഹിന്ദു തീവ്രവാദികള്‍ ശ്രമിക്കാറുണ്ടെന്നും പശുവിനെ വെട്ടി അമ്പലത്തിലിട്ട് അത് മുസ്ലിങ്ങളുടെ തലയില്‍ വയ്ക്കുന്നുവെന്നും രാഹുല്‍ ഈശ്വര്‍. മുസ്‌ലിം സഹോദരന്മാര്‍ക്ക് ഒത്തു ചേരുന്നതിന് വെള്ളിയാഴ്ച ക്രിസ്ത്യന്‍ സഹോദരന്മാര്‍ക്ക് ഒത്തു ചേരുന്നതിന് ഞായറാഴ്ചയുമുള്ളതുപോലെ ഹിന്ദുക്കള്‍ക്ക് ഒരു ദിവസമില