ചെന്നൈ: മുന്‍ കേന്ദ്രമന്ത്രി എ രാജ ഡി.എം.കെ ഭാരവാഹിത്വം രാജിവെച്ചു. ഡി.എം.കെ പ്രചരണ വിഭാഗം സെക്രട്ടറി സ്ഥാനമാണ് രാജ രാജിവെച്ചത്. സ്‌പെക്ട്രം അഴിമതിക്കേസില്‍ ഇന്നലെ സി.ബി.ഐ രാജയെ അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് രാജി. രാജയെ ഇന്ന് സി.ബി.ഐ കോടതിയില്‍ ഹാജരാക്കും.

അതേസമയം രാജയുടെ രാജി സ്വീകരിക്കില്ലെന്ന് ഡി.എം.കെ നേതൃത്വം വ്യക്തമാക്കി. അറസ്റ്റ് ചെയ്തത് കൊണ്ട് മാത്രം രാജ കുറ്റക്കാരനാകില്ല. ചെന്നൈയില്‍ ചേരുന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗത്തിന്റെതാണ് പ്രമേയം.