ന്യൂദല്‍ഹി: എ.രാജ ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന കേസില്‍ ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്റെ വാദം തെറ്റെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എച്ച്. എല്‍ ഗോഖ്‌ലെ.

രാജ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ജസ്റ്റിസ് രഘുപതി അയച്ച കത്ത് കെ.ജി ബാലകൃഷ്ണന് കൈമാറിയിരുന്നു. മദ്രാസ് ഹൈക്കോടതി ജഡ്ജി കത്തയച്ചില്ലെന്ന കെ.ജി ബാലകൃഷ്ണന്റെ വാദം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു കേന്ദ്രമന്ത്രി തന്നെ ഭീഷണിപ്പെടുത്തുന്നു എന്നുപറഞ്ഞ് ജസ്റ്റിസ് രഘുപതി 2.7.2009ന് തനിക്ക് കത്തയച്ചിരുന്നു. ഈ കത്ത് 5.7.2009ന് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന് കൊടുത്തയച്ചു. കത്ത് കിട്ടിയതായി കെ.ജി ബാലകൃഷ്ണന്‍ മറുപടി നല്‍കിയതായും ജസ്റ്റിസ് ഗോഖ്‌ലെ വെളിപ്പെടുത്തി.