Categories

2G സ്‌പെക്ട്രം: സി എ ജി കണക്ക് ഊതിവീര്‍പ്പിച്ചതെന്ന് രാജ

ന്യൂദല്‍ഹി: രണ്ടാംതലമുറ സ്‌പെക്ട്രം വിതരണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സി എ ജി തയ്യാറാക്കിയ റിപ്പോര്‍ട്ട് പൂര്‍ണമായും തെറ്റാണെന്ന് മുന്‍ ടെലകോംമന്ത്രി എ രാജ. റിപ്പോര്‍ട്ട് ഊഹക്കണക്കുകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും രാജ സുപ്രീംകോടതിയില്‍ പറഞ്ഞു.

സി എ ജി കണക്കുകളും രേഖകളും അടിസ്ഥാനരഹിതമാണ്. സ്‌പെക്ട്രം വിതരണംവഴി ഖജനാവിന് 1,70000 കോടിരൂപയുടെ നഷ്ടമുണ്ടായിട്ടില്ലെന്നും കേസുമായി ബന്ധപ്പെട്ട പൊതുതാല്‍പ്പര്യഹരജി പരിഗണിക്കവേ രാജ പറഞ്ഞു.

എന്നാല്‍ രാജയ്‌ക്കെതിരേ പ്രഥമദൃഷ്ട്യാ കേസ് നിലവിലുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സി എ ജി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നുകിട്ടിയത് സംശയം ജനിപ്പിക്കുന്നുവെന്ന് രാജയ്ക്കായി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.