ന്യൂദല്‍ഹി: 2G സ്‌പെക്ട്രം വിതരണത്തില്‍ വിഷയത്തില്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് ടെലികോം മന്ത്രി എ രാജ. വിഷയവുമായി ബന്ധപ്പെ
ട്ടുയര്‍ന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സ്‌പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട് 1999ല്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ച വ്യവസ്ഥകള്‍ക്കുള്ളില്‍ നിന്നാണ് വിതരണം നടന്നിട്ടുള്ളതെന്നും രാജ വ്യക്തമാക്കി. തന്നെ പുറത്താക്കിയാല്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കാമെന്ന എ ഐ എ ഡി എം കെയുടെ പ്രസ്താവനയെ നിരാകരിച്ച രാജ സി എ ജി റിപ്പോര്‍ട്ട് ഇപ്പോഴും പാര്‍ലമെന്റിന്റെ മുമ്പിലുണ്ടെന്നും പറഞ്ഞു.

രാജക്കെതിരായ സി എ ജിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വം വെട്ടിലായിരിക്കുകയാണ്. രാജയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുക മാത്രമാണ് പോംവഴിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ രാജയെ ന്യായീകരിക്കുന്ന നീക്കങ്ങളാണ് ഡി എം കെയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത്.

നിയമവിരുദ്ധമായി സ്‌പെക്ട്രം വിതരണം ചെയ്തതില്‍ ഖജനാവിന് ഏതാണ്ട് 1.40 ലക്ഷംകോടി രൂപയുടെ നഷ്മുണ്ടാക്കിയെന്നാണ് സി എ ജി വിനോദ് റായിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.