ന്യൂദല്‍ഹി: സ്‌പെക്ട്രം അഴിമതിക്കേസില്‍ മുന്‍ ടെലികോം മന്ത്രി എ രാജയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ദല്‍ഹിയിലെ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ഒ.പി സെയ്‌നിയുടെതാണ് ഉത്തരവ്. കോടതി ഉത്തരവിനെ തുടര്‍ന്ന് രാജയെ തിഹാര്‍ ജയിലിലേക്ക് മാറ്റി.

അതേസമയം കേസില്‍ താന്‍ നിരപരാധിയാണെന്ന് രാജ കോടതിയെ അറിയിച്ചു. രാജയെ മാര്‍ച്ച് മൂന്നിന് വീണ്ടും കോടതിയില്‍ ഹാജരാക്കണം. രാജയുടെ സഹായികളായ ബറുവ, ചന്ദ്രോലിയ എന്നിവരെയും റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

രാജ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും രാജയുടെ കസ്റ്റഡി സമയം നീട്ടണമെന്നും സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു.