എഡിറ്റര്‍
എഡിറ്റര്‍
എ.ആര്‍ റഹ്മാന്‍ സംവിധാന രംഗത്തേക്ക്
എഡിറ്റര്‍
Saturday 23rd February 2013 2:31pm

ആര്‍ദ്രമായ സംഗീതം കൊണ്ട് ആരാധകരെ കീഴടക്കിയ സംഗീതസംവിധായകന്‍ എ.ആര്‍ റഹ്മാന്‍ സിനിമ സംവിധാനത്തിലേക്ക്. ഏറെ നാളായി റഹ്മാന്‍ തിരക്കഥാ രചനയിലാണത്രേ.

Ads By Google

എന്തായാലും അടുത്ത വര്‍ഷത്തോടെ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് എ.ആര്‍ റഹ്മാനുമായി അടുത്ത കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍.

സംഗീതം സംവിധാനം ചെയ്യുന്നയാള്‍ സിനിമ സംവിധാനം ചെയ്താല്‍ എങ്ങനെയിരിക്കുമെന്നാണ് ആലോചിക്കുന്നെങ്കില്‍ റഹ്മാനെ കുറിച്ച് അധികമാരും അറിയാത്ത ഒരു കാര്യം കൂടി കേട്ടോളൂ,

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോസ് ആഞ്ചല്‍സില്‍ നിന്നും തിരക്കഥ രചനയിലും ഒരോ ഡിഗ്രി സ്വന്തമാക്കിയിട്ടുണ്ട്. ഈ ധൈര്യത്തിലാണ് ഒരു സിനിമ സംവിധാനം ചെയ്യാമെന്ന് റഹ്മാന്‍ തീരുമാനിച്ചിരിക്കുന്നത്.

റഹ്മാനൊപ്പം സിനിമ പിടിക്കാന്‍ ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയുമുണ്ടെന്നാണ് അറിയുന്നത്. ഇരുവരും സിനിമ ചര്‍ച്ചയുമായി മുന്നോട്ട് പോവുകയാണെന്നും അറിയുന്നു. കൂടാതെ റസൂല്‍ പൂക്കിട്ടി തനിച്ച് ബോളിവുഡില്‍ ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണെന്നും അറിയുന്നു.

Advertisement