ചെന്നൈ: എ. ആര്‍ റഹ്മാന് ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷന്‍. ‘127 ഹവേഴ്‌സ്’ എന്ന ചിത്രത്തിലെ സംഗീതസംവിധാനത്തിനാണ്‌ റഹ്മാന് രണ്ടാമതും ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷന്‍ നേടിയത്.

2008ല്‍ എ.ആര്‍ റഹ്മാന് ഗോള്‍ഡണ്‍ ഗ്ലോബ് പുരസ്‌കാരം ലഭിച്ചിരുന്നു. ഡാനി ബോയില്‍ സംവിധാനം ചെയ്ത ‘സ്ലം ഡോഗ് മില്ലനെയര്‍’ എന്ന ചിത്രത്തിലെ ജെയ്‌ഹോ എന്ന ഗാനമായിരുന്നു റഹ്മാനെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. ഈ വര്‍ഷം തന്നെ റഹ്മാന്‍ ഓസ്‌കാറും നേടിയിരുന്നു. ‘127 ഹവേഴ്‌സ്’ സംവിധാനം ചെയ്തതും ഡാനി ബോയില്‍ തന്നെയാണ്.

റഹ്മാനൊപ്പം അലക്‌സാണ്ടര്‍ ഡെസ്പ്ലാറ്റ്, ഡാനി എല്‍ഫ്മാന്‍, ട്രന്റ് റെന്‍സര്‍, അട്ടികസ് റോസ്, ഹാന്‍സ് സിമ്മര്‍ എന്നിവരാണ് റഹ്മാന്റെ പ്രധാന എതിരാളികള്‍.