എഡിറ്റര്‍
എഡിറ്റര്‍
എ.ആര്‍ റഹ്മാന്‍ വിവാദത്തില്‍; ഷാരൂഖ് ചിത്രത്തിലെ ഗാനം കോപ്പിയടിച്ചതെന്ന് ആരോപണം
എഡിറ്റര്‍
Wednesday 10th October 2012 11:06am

സിനിമാ സംഗീതത്തിലെ കോപ്പിയടി ഇന്ന് ഒരു വാര്‍ത്തയല്ലാതായി മാറിയിരിക്കുന്നു, പല സംഗീത സംവിധായകരും മറ്റ് ഭാഷകളില്‍ നിന്നും അടിച്ച് മാറ്റിയ ഈണങ്ങള്‍ കേട്ട് ആരാധകര്‍ ഞെട്ടിയിരിക്കുയായിരുന്നു.

അതിനിടെയാണ് ഒരു ചൂടന്‍ കോപ്പിയടി വിവാദം വരുന്നത്. ഇത്തവണ കോപ്പിയടി വിവാദത്തില്‍ കുടുങ്ങിയത് ലോക സംഗീതത്തിലെ തന്നെ ചക്രവര്‍ത്തിയായ സാക്ഷാല്‍ എ.ആര്‍ റഹ്മാനാണ്.

Ads By Google

ഷാറൂഖ് ഖാന്റെ പുതിയ ചിത്രത്തിനായി റഹ്മാന്‍ ഈണമിട്ട ഗാനമാണ് കോപ്പിയടി ലിസ്റ്റില്‍ പെട്ടത്. ഷാറൂഖ് നായകനായ യഷ് ചോപ്ര ചിത്രം ‘ജബ് തക് ഹെയ്ന്‍ ജാനിലെ ഗാനങ്ങളാണ് വിമര്‍ശിക്കപ്പെട്ടിരിക്കുന്നത്.

ചിത്രത്തിലെ ഛല്ല.. എന്ന് തുടങ്ങുന്ന ഗാനം സേവ് ടു നൈറ്റ്എന്ന  ഇംഗ്ലീഷ് ഗാനത്തില്‍ നിന്നും പകര്‍ത്തിയതാണെന്നാണ് ആരോപണം.

ചിത്രത്തിന്റെ ആദ്യ സൗണ്ട് ട്രാക്ക് ഔദ്യോഗികമായി പുറത്തിറക്കിയപ്പോള്‍ത്തന്നെ ഗാനം കോപ്പിയടിയാണെന്ന വിവാദം ഉണ്ടായിരുന്നു. ഈഗിള്‍ ഐയുടെ സ്വീഡിഷ് സംഗീതജ്ഞതന്‍ ലാന്നേ ചെറി 1997 ചെയ്ത ഡിസൈര്‍ലെസ് എന്ന ആല്‍ബത്തില്‍ നിന്നുള്ളതാണ് സേവ് ടുനൈറ്റ്’.

ദേശീയ അവാര്‍ഡ് നേടിയ ഗുല്‍സാര്‍ എഴുതിയ ഈ പഞ്ചാബി ഗാനം റബ്ബി ഷേര്‍ഗി ആണ് ആലപിച്ചിരിക്കുന്നത്. ഈ ഗാനത്തിന്റെ തുടക്കത്തിലുള്ള ഗിറ്റാര്‍ ഈണങ്ങള്‍ റഹ്മാന്‍ അതേ പടി ഛല്ലയിലും പകര്‍ത്തിയിട്ടുള്ളതായും ആരോപണം ഉണ്ട്.

ജബ് തക് ഹെയ്‌നിലെ ഛല്ല എന്ന ഗാനം യുട്യൂബിലിട്ട് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ലക്ഷക്കണക്കിന് ആളുകളാണ് പാട്ട് കേട്ടത്.

Advertisement