Categories

നിങ്ങള്‍ ഉച്ചവെയിലേല്‍ക്കാറുണ്ടോ?

നിങ്ങള്‍ ഉച്ചനേരത്തെ വെയിലേല്‍ക്കാറുണ്ടോ, ഇല്ലെങ്കില്‍ ഇനി മുതല്‍ ചിലപ്പൊഴെങ്കിലും ഉച്ചവെയില്‍ ആസ്വദിക്കണം. ആരോഗ്യ വിദഗ്ദര്‍ പറയുന്നത് ഉച്ചനേരത്തെ സൂര്യപ്രകാശം സണ്‍സ്‌ക്രീനില്ലാതെ കൊള്ളുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ്. ഈ വാര്‍ത്ത നിങ്ങളെ ഞെട്ടിച്ചിട്ടുണ്ടാവാം. കാരണം കഠിന സൂര്യപ്രകാശമേല്‍ക്കുന്നത് പല രോഗങ്ങള്‍ക്കു മിടയാക്കുമെന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടാവാം. എന്നാല്‍ ഈയിടെ നടന്ന പഠനങ്ങള്‍ തെളിയിക്കുന്നത് കുറച്ചു നേരം ഉച്ചവെയിലേല്‍ക്കുന്നത്‌ ഗുണകരമാണെന്നാണ്. ഉച്ചവെയില്‍ പതിനഞ്ചുമിനിറ്റെങ്കിലും കൊള്ളുന്നത് ശരീരത്തിന് നല്ലതാണ്.

സൂര്യപ്രകാശം അധികമേല്‍ക്കുന്നത് ത്വക്ക് കേന്‍സര്‍ പോലുള്ള ചില രോഗങ്ങള്‍ക്ക് കാരണമാകുമെന്നും അതിനാല്‍ സൂര്യപ്രകാശമേല്‍ക്കുന്നത് പൂര്‍ണമായും ഒഴിവാക്കണമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതേ തുടര്‍ന്ന് പലരിലും വിറ്റാമിന്‍ ഡിയുടെ കുറവ് കാണാന്‍ സാധിച്ചു. വിറ്റാമിന്‍ ഡി 90% വും ലഭിക്കുന്നത് സൂര്യപ്രകാശത്തില്‍ നിന്നാണ്. വിറ്റാമിന്‍ ഡിയുടെ കുറവ് കാരണം റക്കറ്റ്‌സ് രോഗം ബാധിക്കുന്ന കുട്ടികളുടെ എണ്ണം കൂടിയിട്ടുണ്ട്.

ഹൃദയസംബന്ധമായ രോഗങ്ങള്‍, അസ്ഥിക്ഷയം, പ്രമേഹം, തുടങ്ങിയ രോഗങ്ങള്‍ വിറ്റാമിന്‍ ഡിയുടെ അഭാവം കൊണ്ടുണ്ടാകാം.

കൂടാതെ സണ്‍സ് സ്‌ക്രീന്‍ ക്രീമുകള്‍ പുരട്ടി വെയിലേല്‍ക്കുന്നത് വിറ്റാമിന്‍ ഡിയുടെ ആഗിരണം തടയുകയും ചെയ്യുന്നു. അതിനാല്‍ ഇനി ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും കുറച്ചു നേരം വെയിലത്തു നില്‍ക്കുന്നത് നന്നായിരിക്കും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.