എഡിറ്റര്‍
എഡിറ്റര്‍
ജനാധിപത്യം പൂര്‍ണതയിലെത്തിയ ദിനം
എഡിറ്റര്‍
Sunday 10th February 2013 2:24pm

സുപ്രീം കോടതി വിധിയിലും പറയുന്നത്, കോടതിക്ക് മുന്നില്‍ സാഹചര്യത്തെളിവുകള്‍ മാത്രമാണ് നിരത്തിയിരിക്കുന്നത്. അഫ്‌സല്‍ ഗുരു ഗൂഢാലോചനയില്‍ പങ്കെടുത്തതിനോ മറ്റോ നേരിട്ട് പങ്കുള്ളതായി തെളിവില്ല. എന്നാല്‍ രാജ്യത്തെ നടുക്കിയ സംഭവം എന്ന നിലയില്‍ ജനഹിതം മാനിച്ച് വധശിക്ഷയ്ക്ക് വിധിക്കുന്നു എന്നാണ്.അരുന്ധതി റോയ് എഴുതുന്നു.എസ്സേയ്‌സ് /അരുന്ധതി റോയ്

അത് ഇന്നലെയായിരുന്നില്ലേ? ശനിയാഴ്ചയെയാണ് ഞാനുദ്ദേശിക്കുന്നത്. ദല്‍ഹിയില്‍ വസന്തം എത്തിച്ചേര്‍ന്നു. സൂര്യന്‍ മെല്ലെ പുറത്ത് വന്നനേരം,നിയമം അതിന്റെ വഴി തേടി.

പ്രഭാതഭക്ഷണത്തിന് മുമ്പ് തന്നെ 2001 ലെ പാര്‍ലമെന്റ് ആക്രമണത്തിലെ പ്രധാന പ്രതി അഫ്‌സല്‍ ഗുരുവിനെ അതീവ രഹസ്യമായി ദല്‍ഹിയില്‍ തൂക്കിലേറ്റി. അദ്ദേഹത്തിന്റെ മൃതദേഹം തീഹാര്‍ ജയിലില്‍ തന്നെ സംസ്‌കരിക്കുകയും ചെയ്തു.

Ads By Google

1984 ല്‍ തീഹാര്‍ ജയിലില്‍ വെച്ച് തൂക്കിലേറ്റിയ മറ്റൊരു കാശ്മീരിയായ മഖ്ബൂല്‍ ഭട്ടിന്റെ കുഴിമാടത്തിന് സമീപം തന്നെയാണോ അഫ്‌സല്‍ ഗുരുവിനേയും സംസ്‌കരിച്ചത്? (ജെ.കെ.എല്‍.എഫ് നേതാവായ മഖ്ബൂല്‍ ഭട്ടിന്റെ ചരമവാര്‍ഷികമാണ് നാളെ).

അഫ്‌സല്‍ ഗുരുവിന്റെ ഭാര്യയേയും മകനേയും ശിക്ഷയെ കുറിച്ച് അറിയിച്ചിരുന്നില്ല. എന്നാല്‍ സ്പീഡ് പോസ്റ്റ് വഴി കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ടെന്നാണ് ആഭ്യന്തരസെക്രട്ടറി മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്.

ജമ്മുകാശ്മീരിലെ പോലീസ് ഡയറക്ടര്‍ ജനറലിനോട് കുടുംബം വിവരം അറിഞ്ഞിരുന്നോയെന്ന് അന്വേഷിക്കാനും നിര്‍ദേശിച്ചു. അത് അത്ര വലിയ കാര്യമൊന്നുമല്ല, അവര്‍ ഒരു കാശ്മീര്‍ തീവ്രവാദിയുടെ കുടുംബം മാത്രമാണ്.

ശിക്ഷ നടപ്പാക്കിയതില്‍ കാലതാമസം നേരിട്ടെന്നും മറ്റുമുള്ള പരാതികള്‍ ഉയര്‍ന്നെങ്കിലും നിയമം നടപ്പിലാക്കിയതില്‍ രാജ്യത്തെ മുന്‍നിര രാഷ്ട്രീയ പാര്‍ട്ടികളായ കോണ്‍ഗ്രസും ബി.ജെ.പിയും സി.പി.ഐ.എമ്മും ഒന്നിച്ച് നിന്ന് ആഘോഷിച്ചു. ചാനലുകള്‍ മസാല കലര്‍ന്ന വാര്‍ത്തകള്‍ നല്‍കി ഒപ്പം കൂടി.

ആ മനുഷ്യന്‍ മരിച്ചുപോയെങ്കിലും, ഒന്നിച്ചുനിന്ന് വേട്ട നടത്തുന്ന ഭീരുക്കളെപ്പോലെ, തങ്ങളുടെ ധൈര്യവാന്‍മാരാണെന്ന് കാണിക്കാന്‍ അവര്‍ക്ക് പരസ്പരം സഹായം വേണ്ടതുപോലെ തോന്നിച്ചു.

എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്?

2001 ഡിസംബര്‍ 13ന് പാര്‍ലമെന്റ് കവാടം കടന്ന് ആയുധധാരികളായ അഞ്ച് പേര്‍ വെള്ള അംബാസിഡറില്‍ വന്നു. കാറില്‍ നിന്നും ചാടി ഇറങ്ങി  തുരുതുരാ വെടിവെക്കാന്‍ തുടങ്ങിയ അവര്‍ ഒരു തോട്ടക്കാരനേയും എട്ട് സുരക്ഷാ ഉദ്യോഗസ്ഥരേയും കൊലപ്പെടുത്തി. ഏറ്റുമുട്ടലില്‍ അഞ്ച് ആക്രമണകാരികളും കൊല്ലപ്പെട്ടു.

പോലീസ് പിടികൂടിയ അഫ്‌സല്‍ ഗുരു ഒരേ കാര്യം തന്നെ നിരവധി തവണ മൊഴി നല്‍കി. തുടര്‍ന്ന് മുഹമ്മദ്, റാണ, രാജ, ഹംസ, ഹൈദര്‍ എന്നിവരെ അഫ്‌സല്‍ ഗുരു തിരിച്ചറിയുകയും ചെയ്തു. അങ്ങനെയാണ് ഇന്നും നാമവരെക്കുറിച്ച് അറിയുന്നത്.

അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന എല്‍.കെ അദ്വാനി പറഞ്ഞത് അവരെ കാണാന്‍ പാക്കിസ്ഥാനികളെ പോലെ ഇരിക്കുന്നു എന്നാണ്. (തീര്‍ച്ചയായും പാക്കിസ്ഥാനി എങ്ങനെയിരിക്കുമെന്ന് അദ്ദേഹത്തിന് അറിയുമായിരിക്കും? ഇന്നും ജീവിക്കുന്ന സിന്ധി പാക്കിസ്ഥാനിയായ അദ്വാനിക്ക്).’ദല്‍ഹി സര്‍വകാലാശാല അധ്യാപകന്‍ തീവ്രവാദ ആക്രമത്തിന്റെ ബുദ്ധി കേന്ദ്രം’, ‘ ഡോണ്‍ ഒഴിവുസമയങ്ങളില്‍ പഠിപ്പിക്കുന്നത് തീവ്രവാദം’, എന്നിങ്ങനെയായിരുന്നു രാജ്യത്തെ പ്രമുഖ പത്രങ്ങളില്‍ അന്ന് വന്ന ചില തലക്കെട്ടുകള്‍.

അഫ്‌സല്‍ ഗുരുവിന്റെ മൊഴിയെ മാത്രം അടിസ്ഥാനമാക്കി (അഫ്‌സല്‍ ഗുരുവിന് സംഭവത്തില്‍ നേരിട്ട് ബന്ധമുണ്ടെന്ന് കണ്ടെത്താന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്ന് മാത്രമല്ല നിയമ നടപടികളുടെ ഗുരുതരമായ വീഴ്ചയാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു) ഇന്ത്യന്‍ ഗവണ്‍മെന്റ് പാക്കിസ്ഥാനിലെ ഇന്ത്യന്‍ അംബാസിഡറെ തിരിച്ച് വിളിക്കുകയും അഞ്ച് ലക്ഷം സൈനികരെ പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ വിന്യസിക്കുകയും ചെയ്തിരുന്നു.

അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റയതോടെ കോടതി പറഞ്ഞ ജനവികാരം ശമിച്ചിരിക്കാമെന്ന് പ്രതീക്ഷിക്കുന്നു. നമ്മുടെ പൊതു മനസ്സാക്ഷിക്ക് തൃപ്തിയായി എന്ന് ഞാന്‍ വിശ്വസിക്കുന്നു. അതോ, ചോരനിറച്ച നമ്മുടെ പാനപാത്രം ഇനിയും പകുതി മാത്രമേ നിറഞ്ഞിട്ടുള്ളുവോ ?

അന്ന് ഒരു ന്യൂക്ലിയര്‍ യുദ്ധത്തെ പറ്റി വരെ സംസാരമുണ്ടായി. വിദേശ രാജ്യങ്ങള്‍ തങ്ങളുടെ ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്‍കുകയും അവരെ ദല്‍ഹിയില്‍ നിന്ന് തിരിച്ചുവിളിക്കുക വരെ ചെയ്തിരിന്നു. ഈ അനിശ്ചിതാവസ്ഥ മാസങ്ങളോളം നിലനില്‍ക്കുകയും രാജ്യത്തെ ഖജനാവില്‍ നിന്ന് ആയിരക്കണക്കിന് കോടികള്‍ ചിലവാകുകയും ചെയ്തു.

2001 ഫെബ്രുവരി 14ന് കേസിനെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ദല്‍ഹി പോലീസിലെ പ്രത്യേക വിഭാഗം രംഗത്തെത്തി. ഡിസംബര്‍ 15ന് അക്രമത്തിന്റെ ‘ബുദ്ധി കേന്ദ്രമായ’ എസ്.എ.ആര്‍ ഗീലാനിയെ ദല്‍ഹിയില്‍ വെച്ചും ഷൗക്കത്ത് ഗുരുവിനേയും അഫ്‌സല്‍ ഗുരുവിനേയും ശ്രീനഗറിലെ മാര്‍ക്കറ്റില്‍ വെച്ചും അറസ്റ്റ് ചെയ്തു.

ഇതുകൂടാതെ ഷൗകത്ത് ഗുരുവിന്റെ ഭാര്യയേയും അഫ്‌സന്‍ ഗുരു എന്നിവരേയും അറസ്റ്റ് ചെയ്തു. അത്യുല്‍സാഹത്തോടെ പോലീസ് ഭാഷ്യം മാധ്യമങ്ങള്‍ ഈ വാര്‍ത്തയായി നല്‍കുകയും ചെയ്തു.

‘ദല്‍ഹി സര്‍വകാലാശാല അധ്യാപകന്‍ തീവ്രവാദ ആക്രമത്തിന്റെ ബുദ്ധി കേന്ദ്രം’, ‘ ഡോണ്‍ ഒഴിവുസമയങ്ങളില്‍ പഠിപ്പിക്കുന്നത് തീവ്രവാദം’, എന്നിങ്ങനെയായിരുന്നു രാജ്യത്തെ പ്രമുഖ പത്രങ്ങളില്‍ അന്ന് വന്ന ചില തലക്കെട്ടുകള്‍.

പോലീസ് തയ്യാറാക്കിയ കുറ്റപത്രപ്രകാരമുള്ള ‘സത്യങ്ങള്‍’ഉള്‍ക്കൊള്ളിച്ച് കൊണ്ട് സീ ടി.വി ‘ഡോക്യൂ ഡ്രാമ’ എന്ന പേരില്‍ ഡിസംബര്‍ 13 നെ കുറിച്ചുള്ള പ്രത്യേക പരിപാടിയും അവതരിപ്പിച്ചു. പോലീസ് പറയുന്നതാണ് ശരിയെങ്കില്‍ നാട്ടില്‍ കോടതിയുടെ ആവശ്യമെന്താണ്? എന്തായാലും ഈ ഡോക്യമെന്ററിയെ അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയിയും ആഭ്യന്തരമന്ത്രി എല്‍.കെ അദ്വാനിയും പൊതുവേദിയില്‍ വെച്ച് വേണ്ടുവോളം പ്രശംസിച്ചു.

മാധ്യമങ്ങള്‍ കേസിന്റെ വിധിയെഴുതുന്നതിനെ സ്വാധീനിക്കില്ലെന്ന് പറഞ്ഞ്  ഡോക്യുമെന്റ്‌റി പ്രദര്‍ശനത്തിന് സുപ്രീം കോടതി സ്‌റ്റേ നിരസിച്ചു. അതിവേഗ കോടതി അഫ്‌സല്‍ ഗുരുവിനേയും ഗീലാനിയേയും ഷൗക്കത്തിനേയും വധശിക്ഷയ്ക്ക് വിധിക്കുന്നതിന് മുമ്പുള്ള കുറച്ച് ദിവസങ്ങളില്‍ മാത്രമാണ് ഡോക്യുമെന്ററി പ്രദര്‍ശനം നടന്നത്.
അടുത്ത പേജില്‍ തുടരുന്നു

Advertisement