എഡിറ്റര്‍
എഡിറ്റര്‍
സി.പി.ഐ.എം ജില്ലാ നേതൃത്വത്തിനെതിരെ ബേഡകത്ത് ലഘുലേഖ
എഡിറ്റര്‍
Sunday 4th November 2012 10:59am

കാസര്‍ഗോഡ്: കാസര്‍ഗോഡ് ബേഡകത്ത് സി.പി.ഐ.എം നേതൃത്വത്തിനെതിരെ ലഘുലേഖ. ഏരിയാക്കമ്മിറ്റി പുനഃസംഘടിപ്പിക്കാനുള്ള തീരുമാനത്തിനെതിരെയാണ് ലഘുലേഖ പുറത്തിറക്കിയത്. സേവ് സി.പി.ഐ.എം എന്ന പേരിലാണ് ലഘുലേഖ കാണപ്പെട്ടത്.

ഏരിയാക്കമ്മിറ്റിയിലേക്കുള്ള മത്സരത്തില്‍ തോറ്റവരെ വീണ്ടും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താനുള്ള ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തെ ലഘുലേഖ രൂക്ഷമായി വിമര്‍ശിക്കുന്നു. ഏരിയാക്കമ്മിറ്റിയിലെ വിഭാഗിയതയെക്കുറിച്ച് അന്വേഷിച്ച കമ്മീഷനേയും ലഘുലേഖ വിമര്‍ശിച്ചിട്ടുണ്ട്.

Ads By Google

ഒഞ്ചിയത്തും, മുണ്ടൂരും, ഷൊര്‍ണ്ണൂരും പാര്‍ട്ടി നിലപാടുകള്‍ക്കെതിരെ പ്രതിഷേധം ഉയരുമ്പോള്‍ ബേഡകത്ത് പാര്‍ട്ടിയില്‍ ഒരു മാറ്റം സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ജില്ലാ കമ്മിറ്റിക്കാണെന്നും ലഘുലേഖ ചൂണ്ടിക്കാണിക്കുന്നു.

എന്നാല്‍, ഇന്നലെ കമ്മിറ്റിയില്‍ നിന്ന് വിട്ടുനിന്നവരെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് ഏരിയാ കമ്മിറ്റി യോഗം നടക്കും. വിഭാഗീയതയെ തുടര്‍ന്ന് പുനഃസംഘടിപ്പിക്കാന്‍ തീരുമാനിച്ച കാസര്‍ഗോഡ് ബേഡകം ഏറിയാ കമ്മിറ്റി യോഗത്തില്‍ നിന്ന് ഇന്നലെ 11 അംഗങ്ങള്‍ വിട്ടുനിന്നിരുന്നു.

17 അംഗങ്ങളില്‍ നിലവിലെ ഏരിയാക്കമ്മിറ്റി  സിക്രട്ടറി ടി. ബാലന്‍ അടക്കം ആറ് പേര്‍ മാത്രമാണ് പങ്കെടുത്തത്.

Advertisement