എഡിറ്റര്‍
എഡിറ്റര്‍
സംസ്ഥാനത്തെ ബി.പി.എല്‍ പട്ടിക വിപുലീകരിക്കും; മുഖ്യമന്ത്രി
എഡിറ്റര്‍
Monday 6th January 2014 9:29am

assembly

തിരുവനന്തപുരം: സംസ്ഥാനത്തെ ബി.പി.എല്‍ പട്ടിക വിപുലീകരിക്കുമെന്ന് മുഖ്യമന്ത്രി ##ഉമ്മന്‍ ചാണ്ടി. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇതിനായുള്ള കേന്ദ്രമാനദണ്ഡങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് ബാധകമാകില്ല. കേന്ദ്രം നല്‍കിയ കണക്കനുസരിച്ചല്ല സംസ്ഥാനത്ത് എ.പി.എല്‍-ബി.പി.എല്‍ പട്ടിക തീരുമാനിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

എന്നാല്‍ എ.പി.എല്‍- ബി.പി.എല്‍ തരംതിരിവ് മാറ്റാനാകില്ല. അര്‍ഹരായ എല്ലാവര്‍ക്കും ബി.പി.എല്‍ കാര്‍ഡ് നല്‍കും. എ.പി.എല്‍ കാര്‍ഡ് ബി.പി.എല്‍ ആക്കുന്നതിനുള്ള മാനദണ്ഡം പരിഷ്‌ക്കരിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

നിയമസഭാ നടപടികളുമായി സഹകരിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. ശൂന്യവേളയില്‍ വിവിധ ജനകീയ വിഷയങ്ങള്‍ അടിയന്തരപ്രമേയമായി പ്രതിപക്ഷം ഉന്നയിക്കും.

നയപ്രഖ്യാപന നന്ദി പ്രമേയ ചര്‍ച്ചക്ക് മൂന്ന് ദിവസമുണ്ട്. നയപ്രഖ്യാപനവേദിയില്‍ തന്നെ പ്രതിപക്ഷം സോളാറും പാചകവാതക വിതരണവും ഉയര്‍ത്തി ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

നിയമസഭയില്‍ ഈ വിഷയം അതിശക്തമായി ഉന്നയിക്കാനാണ് ഇടത് തീരുമാനം.

Advertisement