Categories

Headlines

പൊ­ന്മു­ടി യാത്ര; അ­ബ്ദുല്ല­ക്കു­ട്ടി­ക്കെ­തി­രെ ആ­രോപ­ണം

തി­രു­വ­ന­ന്ത­പുരം: പൊന്‍മു­ടി­യി­ലേ­ക്ക് പോ­വു­ക­യാ­യി­രുന്ന എ പി അ­ബ്ദുല്ല­ക്കു­ട്ടി എം എല്‍ എയെയും സം­ഘ­ത്തെയും നാ­ട്ടു­കാര്‍ ത­ട­ഞ്ഞു­വെച്ചു. എം എല്‍ എയുടെ കാറിനു പിന്നാലെ എത്തിയ മറ്റൊരു കാറില്‍ ഒരു യുവതിയുണ്ടായിരുന്നതാണു ത­ട­ഞ്ഞുവെക്കാന്‍ കാരണമെന്നു നാട്ടുകാര്‍ പ­റഞ്ഞു. കല്ലാ­റില്‍ വെ­ച്ചാണ് അബ്ദുള്ളക്കു­ട്ടിയും സം­ഘവും സ­ഞ്ച­രി­ച്ച കാ­റു­കള്‍ നാ­ട്ടു­ക­ാര്‍ ത­ട­ഞ്ഞത്.

രണ്ടു കാറുകളിലാ­ണ് സംഘം സഞ്ചരിച്ചിരുന്നത്. അ­ബ്ദുല്ലക്കുട്ടിയുടെ കാറിനു പിന്നിലുള്ള ദല്‍ഹി രജിസ്‌ട്രേഷന്‍ കാറിലായിരുന്നു യുവതിയും മറ്റൊരാളും. പ്രസാദ് എന്നയാളും അയാളുടെ ഭാര്യയുമാണു രണ്ടാമത്തെ കാറില്‍ ഉണ്ടായിരുന്നതെന്നു വിതുര എസ് ഐ വിനോദ് അറിയിച്ചു.

പാലോട് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് രഘുനാഥന്‍ നായരുടെ സുഹൃത്താണു പ്ര­സാ­ദെ­ന്നാ­ണ് റി­പ്പോര്‍ട്ട്. എം എല്‍ എ സഞ്ചരിച്ച കാറില്‍ പാലോട് പഞ്ചായത്ത് മുന്‍ പ്രസിഡന്റും മെംബര്‍ അഡ്വ. മുജീബും ഉണ്ടായിരുന്നു. എം എല്‍ എയെ പൊലീസ് വിട്ടയച്ചു. പ്രസാദിനെയും ഭാര്യയെയും സ്‌റ്റേഷനില്‍ കൊ­ണ്ടു പോ­യി വി­വ­ര­ങ്ങള്‍ ആ­രാ­ഞ്ഞു.

അ­ബ്ദുല്ലക്കു­ട്ടി പി­ന്നീട് പൊലീസ് അകമ്പടിയോടെ എം എല്‍ എ ക്വാര്‍ട്ടേഴ്‌സില്‍ എത്തി. നിയമസഭ സമ്മേളനം നടക്കുമ്പോള്‍ അ­ബ്ദുല്ല­ക്കുട്ടി പൊന്‍മുടി സന്ദര്‍ശിച്ചതില്‍ ദുരൂഹതയുണ്ടെ­ന്നു എം ച­ന്ദ്രന്‍ എം എല്‍ എ നിയമ സഭയില്‍ ഉ­ന്ന­യിച്ചു. സം­ഭ­വ­ത്തെ­ക്കു­റി­ച്ച് അന്വേഷ­ണം ന­ട­ത്ത­ണ­മെന്നും ആവശ്യ­പ്പെട്ടു.

സു­ഹൃത്തും ഭാ­ര്യ­യു­മാ­ണ് കാ­റി­ലു­ണ്ടാ­യി­രു­ന്ന­തെ­ന്ന് അ­ബ്ദുല്ല­ക്കു­ട്ടി പ­റ­ഞ്ഞ­തായി പോ­ലീ­സ് വ്യ­ക്ത­മാക്കി. സംഭവത്തെക്കുറിച്ച് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അന്വേഷണം നടത്തണമെ­ന്നു എ പി അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു. വ്യക്തി ­ സഞ്ചാര സ്വാതന്ത്ര്യം ഇല്ലാത്ത നാടായി കേരളം മാറുകയാണ്. അനുവാദം ലഭിച്ചാല്‍ സംഭവത്തെക്കുറിച്ചു നിയമസഭയില്‍ വിശദീകരിക്കുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ