ന്യൂദല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുതിയ ഇന്ത്യയുടെ രൂപീകരണത്തിനായുളള ജനവിധിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദല്‍ഹിയില്‍ ബി.ജെ.പി ആസ്ഥാനത്ത് മോദിക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കവേയാണ് ഇത് നവ ഇന്ത്യയുടെ രൂപീകരണത്തിനായുള്ള വിജയമാണെന്ന് മോദി അവകാശപ്പെട്ടത്.


Also read തട്ടമിടുന്നതിന് ബദലായി യൂണിഫോമിനോടൊപ്പം കാവി ഷാള്‍; മംഗളൂരുവില്‍ മതസ്പര്‍ധ വളര്‍ത്തി സംഘര്‍ഷമുണ്ടാക്കാന്‍ സംഘപരിവാര്‍ ശ്രമം 


ഇത് ജനാധി പത്യത്തിന്റെ ആഘോഷമാണെന്നും വൈകാരികമായല്ല മറിച്ച് വികസനത്തിനായാണ് ജനങ്ങള്‍ വോട്ട് ചെയ്തതെന്നും മോദി പറഞ്ഞു. അഞ്ഞൂറ് മീറ്ററോളം നടന്നാണ് മോദി തെരഞ്ഞെടുപ്പ് ആഘോഷ വേദിയിലേക്ക് എത്തിയത്. ഇരുവശത്തും കാത്തിരുന്ന പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് കൊണ്ടായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം മോദി വേദിയിലെത്തിയത്.

സാധാരണക്കാര്‍ക്ക് വേണ്ടിയുള്ള ബി.ജെ.പിയുടെ നയങ്ങളാണ് വിജയം കണ്ടതെന്നും ഇന്ത്യക്ക് സ്വാതന്ത്രം ലഭിച്ച ശേഷമുള്ള ഏറ്റവും ജനകീയനായ പ്രധാന മന്ത്രിയാണ് മോദിയെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു.