എഡിറ്റര്‍
എഡിറ്റര്‍
മലയാളത്തിന് പുതിയൊരു നായിക കൂടി
എഡിറ്റര്‍
Friday 1st November 2013 8:14pm

abhirami

മലയാള സിനിമയില്‍ നായികാ വസന്തമാണിപ്പോള്‍. ന്യൂ ജനറേഷന്റെ ലിസ്റ്റിലേക്കിതാ അഭിരാമി സുരേഷ് എന്നൊരു പുതിയ നായിക കൂടി.

പിന്നണി ഗായികയും നടന്‍ ബാലയുടെ പത്‌നിയുമായ അമൃത സുരേഷിന്റെ സഹോദരിയാണ് അഭിരാമി.

സംവിധായകന്‍ രഞ്ജിത്തിന്റെ മേല്‍നോട്ടത്തില്‍ അഭിനയത്തില്‍ ഡിപ്ലോമ നേടിയ അഭിരാമി നിരവധി ടെലിവിഷന്‍ പരിപാടികളിലെ അവതാരികയും കുട്ടികള്‍ക്കുള്ള സീരിയലുകളിലെ അഭിനേത്രിയുമായിരുന്നു.

അരങ്ങേറ്റം കുറിക്കുമ്പോഴേക്കും രണ്ട് സിനിമകളില്‍ കരാര്‍ ഉറപ്പിക്കുകയും ചെയ്തു അഭിരാമി. ഹാഷിം മരിക്കാറിന്റെ കെല്‍വി, എസ്.എസ് കുമരന്റെ കേരളം നാട്ടിലം പെണ്‍കളുടനെ എന്നിവയാണവ. രണ്ടും ദ്വിഭാഷാ ചിത്രങ്ങളാണെന്നത് തുടക്കക്കാരിയായ അഭിരാമിക്ക ലഭിക്കുന്ന ലോട്ടറി തന്നെയാണ്.

കെല്‍വിയില്‍ കോളേജ് കുമാരിയുടെ വേഷമാണെങ്കില്‍ എസ്.എസ് കുമരന്റെ കേരള നാട്ടിലം പെണ്‍കളുടനെ എന്ന ചിത്രത്തില്‍ മലയാളി പെണ്‍കുട്ടിയുടെ തന്നെ വേഷമാണ് അഭിരാമിക്ക.

സിനിമകള്‍ക്ക് പുറകെ ആല്‍ബങ്ങളുടെ മേഖലയിലും സജീവയാണ് ഈ പെണ്‍കുട്ടി. ഒരു റൊമാന്റിക് ആല്‍ബത്തിന്റെ പണിപ്പുരയിലാണിപ്പോള്‍ ഈ യുവനായിക.

Advertisement