Categories

സര്‍ക്കാര്‍ എന്തുചെയ്യണമെന്ന് മാതൃഭൂമി തീരുമാനിക്കേണ്ട; പത്രപരസ്യവുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ ചാനല്‍ അവതാരകനോട് ദേഷ്യപ്പെട്ട് എ.എന്‍ ഷംസീര്‍

തിരുവനന്തപുരം: മഹിജയ്ക്കും കുടുംബത്തിനുമെതിരായ പൊലീസ് നടപടിയെ ന്യായീകരിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ പരസ്യവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മുന്നില്‍ പൊട്ടിത്തെറിച്ച് എ.എന്‍ ഷംസീര്‍ എം.എല്‍.എ.

വിഷയത്തില് റെയ്ഞ്ച് ഐ.ജി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്‍പേ തന്നെ സര്‍ക്കാര്‍ ഇത്തരമൊരു പരസ്യം നല്‍കിയതിന്റെ ഔചിത്യത്യത്തെ കുറിച്ചായിരുന്നു മാതൃഭൂമി ചാനല്‍ അവതാരകന്‍ ഹാഷ്മി താജ് ഇബ്രാഹിമിന്റെ ചോദ്യം.


Dont Miss സര്‍ക്കാരിന്റെ പത്ര പരസ്യത്തില്‍ വേദനയുണ്ട്; ദൃശ്യങ്ങള്‍ സത്യം പറയും: മഹിജ 


പൊലീസ് ഒരു അതിക്രമവും നടത്തിയിട്ടില്ലെന്നും അന്വേഷണത്തിലൂടെ അത് പുറത്തുവരുമെന്നുമായിരുന്നു ഷംസീറിന്റെ മറുപടി. ഇത്തരമൊരു പത്രപരസ്യം നല്‍കുന്നതിന് മുന്‍പായി അന്വേഷണ റിപ്പോര്‍ട്ട് വരുന്നത് വരെ സര്‍ക്കാരിന് കാത്തിരുന്നായിരുന്നോ എന്ന ചോദ്യത്തിന് പൊലീസ് റിപ്പോര്‍ട്ട് വരുന്നത് വരെ മാതൃഭൂമിക്ക് കാത്തിരുന്നൂടെ എന്നായിരുന്നു ഷംസീറിന്റെ മറുചോദ്യം.

സര്‍, ഇത് മാതൃഭൂമിയുടെ വിഷയമല്ലെന്നും ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരിന്റെ നടപടിയല്ലേയെന്നുമുള്ള ചാനല്‍ അവതാരകന്റെ ചോദ്യത്തിന് ഞങ്ങളുടെ സര്‍ക്കാര്‍ എന്ത് ചെയ്യണമെന്ന് മാതൃഭൂമി തീരുമാനിക്കേണ്ടെന്നും നിങ്ങളുടെ വാര്‍ത്തകള്‍ എങ്ങനെയായിരിക്കണമെന്ന് ഞങ്ങള്‍ പറയാറില്ലല്ലോയെന്നുമായിരുന്നു ഷംസീറിന്റെ മറുപടി.

നിങ്ങള്‍ എന്നെ സംസാരിച്ചു തോല്‍പ്പിക്കാന്‍ വേണ്ടി ബഹളം വെക്കേണ്ടെന്നുമായിരുന്നു ഷംസീര്‍ പറഞ്ഞത്.

പൊലീസ് മഹിജയെ സ്‌നേഹത്തോടെ പൊക്കിയെടുത്ത് വാഹനത്തില്‍ കയറ്റുകയായിരുന്നില്ലെന്നും അവര്‍ മര്‍ദ്ദനത്തിന് ഇരയായതിന് തെളിവുകളുണ്ടെന്നുമുള്ള അവതാരകന്റെ പരാമര്‍ശത്തിന് ഇതിനെ കുറിച്ചൊന്നും പറയാന്‍ താന്‍ ഡോക്ടറോ ഐ.പി.എസ് ഓഫീസറോ അല്ലെന്നുമായിരുന്നു ഷംസീറിന്റ മറുപടി.



ഇരുപത് വര്‍ഷത്തിനിടെ തമിഴ്‌നാട്ടില്‍ ക്ഷേത്രങ്ങളെക്കാള്‍ പള്ളികളും മോസ്‌കുകളുമാണ് നിര്‍മ്മിച്ചത് പിന്നെ എങ്ങിനെയാണ് ക്ഷേത്രങ്ങള്‍ക്ക് പകരം ആശുപത്രി കെട്ടാന്‍ പറഞ്ഞത്; വിജയ്‌യുടെ മെരസലിനെതിരെ വിമര്‍ശനം കടുപ്പിച്ച് ബി.ജെ.പി

ചെന്നൈ: തമിഴ് നടന്‍ വിജയ്‌യുടെ പുതിയ ചിത്രം മെരസലിനെതിരെ വിമര്‍ശനം കടുപ്പിച്ച് ബി.ജെ.പി. ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച് രാജയാണ് പുതിയ വിമര്‍ശനവുമായി രംഗത്തെത്തിയത്. ജി.എസ്.ടിയെയും രാജ്യത്തെ ആരോഗ്യമേഖലെയും സിനിമയിലൂടെ വിമര്‍ശിച്ചതിനെതിരെയാണ് എച്ച് രാജ രംഗത്തെത്തിയത്.ട്വിറ്ററിലൂടെയായിരുന്നു രാജയുടെ വിമര്‍ശനം. തമിഴ് നാട്ടില്‍ കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ 17500 പള്ളിക