മലയാളത്തില്‍ അടുത്ത കാലത്തായി പുറത്തിറങ്ങുന്ന ചിത്രങ്ങളുടെ പേരുകള്‍ ഏറെ രസകരമാണ്. ഇതില്‍ ഏറ്റവും ഒടുവില്‍ രസകരമായ പേരുമായി എത്തിയിരിക്കുകയാണ് എ.കെ സാജന്‍. സാജന്‍ തന്റെ പുതിയ ചിത്രത്തിനിട്ടിരിക്കുന്ന പേരാണ് ‘പശു’.

Ads By Google

ചിത്രത്തിനെ കുറിച്ച് സാജന്‍ പറയുന്നത്, പേരില്‍ മാത്രമല്ല, കഥയിലും തന്റെ ചിത്രം പുതിയൊരു അനുഭവമാകുമെന്നാണ്.

പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രമാക്കിയാണ് സാജന്‍ തന്റെ ‘പശു’വിനെ ഒരുക്കുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടുന്നില്ലെന്നും സംവിധായകനും തിരക്കഥാകൃത്തുമായ സാജന്‍ പറയുന്നു.

ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പശുവും സിനിമയിലെ പ്രധാന കഥാപാത്രമാവുന്നുണ്ട്. പശുവിനെ കേന്ദ്രകഥാപാത്രമാക്കി സമുദായിക കഥയാണ് ചിത്രം പറയുന്നതെന്നാണ് അറിയുന്നത്.