എഡിറ്റര്‍
എഡിറ്റര്‍
ആശ്രമ മൃഗങ്ങളുടെ തേറ്റകള്‍ നീളുമ്പോള്‍
എഡിറ്റര്‍
Saturday 15th March 2014 5:01pm

സത്യമായും ഞാന്‍ ഭയപ്പെടുന്നു, ധാബോല്‍ക്കര്‍ മരണാനന്തര വിചാരണക്ക് വിധേയനാക്കപ്പെട്ടേക്കും, അതും ഇക്കണക്കിന് പോയാല്‍ ഏറെയൊന്നും കഴിയാതെ! അന്ധവിശ്വാസ നിര്‍മാര്‍ജനത്തിന് മഹാരാഷ്ട്ര അസംബ്ലിയില്‍ നിയമം കൊണ്ടുവരണം എന്ന ആവശ്യമുയര്‍ത്തിയ അദ്ദേഹം നിഷ്ഠുരമായി വധിക്കപ്പെട്ടശേഷം അത്തരമൊരു ബില്ല് അവതരിപ്പിക്കപ്പെട്ടു എന്നത് നേര്. പക്ഷേ അതുംകൂടി ചേര്‍ത്തു നിര്‍ത്തിയാവും ധാബോല്‍ക്കര്‍ വിചാരണ ചെയ്യപ്പെടുക – നാം ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍!.


ashram

line

എസ്സേയ്‌സ്‌ / എ.കെ രമേശ്

line

സത്യമായും ഞാന്‍ ഭയപ്പെടുന്നു, ധാബോല്‍ക്കര്‍ മരണാനന്തര വിചാരണക്ക് വിധേയനാക്കപ്പെട്ടേക്കും, അതും ഇക്കണക്കിന് പോയാല്‍ ഏറെയൊന്നും കഴിയാതെ! അന്ധവിശ്വാസ നിര്‍മാര്‍ജനത്തിന് മഹാരാഷ്ട്ര അസംബ്ലിയില്‍ നിയമം കൊണ്ടുവരണം എന്ന ആവശ്യമുയര്‍ത്തിയ അദ്ദേഹം നിഷ്ഠുരമായി വധിക്കപ്പെട്ടശേഷം അത്തരമൊരു ബില്ല് അവതരിപ്പിക്കപ്പെട്ടു എന്നത് നേര്. പക്ഷേ അതുംകൂടി ചേര്‍ത്തു നിര്‍ത്തിയാവും ധാബോല്‍ക്കര്‍ വിചാരണ ചെയ്യപ്പെടുക – നാം ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍!

ഇക്കഴിഞ്ഞ ഫെബ്രുവരി 27ന് കോഴിക്കോട്ട് പബ്ലിക് ലൈബ്രറിക്കു സമീപം അമൃതാനന്ദമയി എന്നറിയപ്പെടുന്ന സ്ത്രീയുടെ വലിയൊരു ഫോട്ടോയില്‍ മാലചാര്‍ത്തി ഗതാഗത തടസ്സമുണ്ടാക്കിക്കൊണ്ട് റോഡില്‍ കൂടിനിന്നവരെ കണ്ടപ്പോള്‍ അതൊരു വിലാപയാത്രയുടെ തുടക്കമാണെന്നാണ് ആദ്യം തോന്നിയത്. കുറച്ചുദിവസം യാത്രയിലായതുകൊണ്ടും ചരമക്കോളം നോക്കി ശീലമില്ലാത്തതുകൊണ്ടും അറിയാതെ പോയതാവുമെന്നും തോന്നി.

പെട്ടെന്ന് ഓര്‍മയിലെത്തിയത് അമൃതാനന്ദമയി സ്‌കൂളിലെ അധ്യാപക സമരമാണ്. ശമ്പളരജിസ്റ്ററില്‍ ഒപ്പിട്ടുകൊടുക്കുന്ന സംഖ്യ കിട്ടാത്തതിനെക്കുറിച്ച് നേരിട്ട് അവരോട് പരാതി പറഞ്ഞ ഒരധ്യാപിക പറഞ്ഞ അനുഭവമാണ്. വളരെ ശാന്തചിത്തയായി, അക്ഷോഭ്യയായി അവര്‍ പറഞ്ഞത്രെ, എങ്കില്‍ പിന്നെ സ്‌കൂളുകള്‍ പൂട്ടി അവിടെ ആശുപത്രികള്‍ സ്ഥാപിക്കാമെന്ന്!

കുറച്ചുകൂടി നടന്നടുത്തെത്തിയപ്പോഴാണ് നിരനിരയായി കസേരയിട്ടിരിക്കുന്ന ആണ്‍പെണ്‍ സിംഹങ്ങളെയും അവരെ ആവേശത്തിലാഴ്ത്തി ഉച്ചസ്ഥായിയില്‍ ആര്‍ത്താര്‍ത്ത് പോര്‍വിളി നടത്തുന്ന ഒരു സിംഹിണിയെയും കണ്ടത്. അപ്പോഴാണ് അതൊരു മാര്‍ക്‌സിസ്റ്റ് വിരുദ്ധ-യുക്തിവിരുദ്ധ പൊതുയോഗമാണെന്ന് മനസ്സിലായത്!

ഭക്തിക്കെന്ത് യുക്തി എന്നു ചോദിച്ച് യുക്തിരാഹിത്യത്തെ ന്യായീകരിച്ച പഴയ ഒരു സുഹൃത്തിനെയും കൂട്ടത്തില്‍ കണ്ടു. അയാളുടെ നേതൃത്വത്തിലാണ്, മുമ്പ് പൂട്ടിക്കിടന്ന കുന്നത്തറ ടെക്സ്റ്റയില്‍സ് തുറപ്പിക്കാനായി ഒരു ഹോമം നടന്നത്! ഇപ്പോള്‍ കക്ഷിക്ക് കാര്യവാഹകായി സ്ഥാനക്കയറ്റം കിട്ടിയിട്ടുണ്ടത്രെ!

”പെണ്ണിനെക്കെട്ടലും സ്വാമിയും നാണവും തമ്മിലെന്താണൊരു ബന്ധമാവോ?” എന്ന സംശയം.

എന്തുകൊണ്ടാണെന്നറിയില്ല, പെട്ടെന്ന് ഓര്‍മയില്‍ വന്നത് ചങ്ങമ്പുഴയുടെ രണ്ടു വരികളാണ്. ആശ്രമവിശുദ്ധിക്കൊത്ത സങ്കീര്‍ത്തനങ്ങള്‍ക്കുപകരം തെറിവിളി മുഴങ്ങുന്ന അട്ടഹാസങ്ങള്‍ കേട്ടതുകൊണ്ടോ, അതോ ഫെയ്‌സ് ബുക്ക് വഴി ആരോ അയച്ചുതന്ന പുസ്തകഭാഗങ്ങള്‍ തലേന്ന് വായിച്ചതുകൊണ്ടോ എന്നറിയില്ല. ചങ്ങമ്പുഴയുടെ ആ പഴയ സംശയം എന്റെ ഓര്‍മയില്‍ വന്നുനിറഞ്ഞത്.

”പെണ്ണിനെക്കെട്ടലും സ്വാമിയും നാണവും തമ്മിലെന്താണൊരു ബന്ധമാവോ?” എന്ന സംശയം. ആശ്രമത്തില്‍ ചേര്‍ത്ത മകന്‍ ഒരുനാള്‍ രാത്രി അവിടെനിന്നും ഒളിച്ചോടി ഓടിക്കിതച്ചെത്തി അച്ഛനോട് പറയുകയാണ്, താന്‍ ഇനി ആശ്രമത്തിലേക്കില്ല; ഇവിടെത്തന്നെ കഴിയുകയാണ് എന്ന്! എന്നിട്ടൊരു ചോദ്യം അച്ഛനോട്. ആ സ്വാമിക്ക് ഒരു പെണ്ണിനെ കെട്ടിയാല്‍ പോരെ എന്ന്!

പെണ്ണിനെ കെട്ടുന്നതിനു പകരം ആശാറാം ബാപ്പു ചെയ്തു എന്ന് പൊലീസ് പറയുന്നത്, തന്റെ മകളാവാന്‍ മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടിയുടെ ശരീരത്തില്‍ ആവേശിച്ച ഭൂതത്തെ പിടിച്ചുകെട്ടാം എന്നുംപറഞ്ഞ് സ്വാമിക്കരുതാത്തതൊക്കെ ചെയ്ത് (പീഡിപ്പിച്ചു എന്നപദം സ്വാമിമാരുടെ കാര്യമാവുമ്പോള്‍ പ്രയോഗിച്ചുകൂടല്ലോ) അവളെ കൊന്ന് വലിച്ചെറിയുകയായിരുന്നു എന്നാണ്! നരേന്ദ്രമോഡിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുഖ്യ പങ്ക് വഹിക്കുമായിരുന്ന കക്ഷി ഇപ്പോള്‍ ജയിലഴികള്‍ എണ്ണുകയാണല്ലോ!

അടുത്തപേജില്‍ തുടരുന്നു

Advertisement