Categories

ആതിരപ്പിള്ളി പദ്ധതി തകര്‍ക്കാന്‍ വനം-പരിസ്ഥിതി മന്ത്രാലയം ശ്രമിക്കുന്നു: ബാലന്‍

ന്യൂദല്‍ഹി: ആതിരപ്പിള്ളി പൂയംകുട്ടി പദ്ധതികളെ തകര്‍ക്കാനാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ശ്രമിക്കുന്നതെന്ന് മന്ത്രി എ കെ ബാലന്‍. കേന്ദ്രമന്ത്രി ജയറാം രമേശുമായി നടത്തിയ ചര്‍ച്ചക്കുശേഷമാണ് മന്ത്രി ബാലന്‍ പരിസ്ഥിതി മന്ത്രാലയത്തിനെതിരേ പ്രസ്താവനയിറക്കിയത്.

ആതിരപ്പിള്ളി വിഷയത്തില്‍ വ്യക്തിപരമായ ഒരുതീരുമാനവുമുണ്ടാകില്ലെന്ന് ജയറാം രമേശ് വ്യക്തമാക്കിയിരുന്നു. മാധവ് ഗാഢ്ക്കില്‍ റിപ്പോര്‍ട്ട് വന്നശേഷമേ ഈ വിഷയത്തില്‍ തീരുമാനമെടുക്കൂ എന്നും രമേശ് പറഞ്ഞു. എന്നാല്‍ പ്രകൃതിക്ക് ആഘാതമുണ്ടാക്കുന്ന ഒരു പദ്ധതിയെയും അനുകൂലിക്കില്ല എന്നതാണ് തന്റെ വ്യക്തിപരമായ നിലപാടെന്നും ജയറാം രമേശ് അഭിപ്രായപ്പെട്ടിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.