Categories

Headlines

ആര്യാടനോട് ഏറ്റുമുട്ടാന്‍ ജയറാം രമേശിന് കഴിയില്ല: എ.കെ ബാലന്‍

ak-balanതിരുവനന്തപുരം: അതിരപ്പള്ളി ഉള്‍പ്പെടെയുള്ള വൈദ്യുത പദ്ധതികള്‍ നടപ്പാക്കാന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന് കഴിയുമെന്ന് മുന്‍ വൈദ്യുതി മന്ത്രി എ.കെ. ബാലന്‍. അതിരപ്പള്ളി, കൂടംകുളം പദ്ധതി നടപ്പാക്കാന്‍ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് ശ്രമിക്കണം. കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേശിനെ വരച്ചവരയില്‍ നിര്‍ത്തി പദ്ധതികള്‍ നടപ്പാക്കാന്‍ ആര്യാടനു മാത്രമേ കഴിയൂ എന്നും ബാലന്‍ പറഞ്ഞു.

ശക്തനായ നേതാവാണ് ആര്യാടന്‍. അദ്ദേഹത്തോട് ഏറ്റുമുട്ടാന്‍ ജയറാം രമേശിനു കഴിയില്ല. പദ്ധതി അട്ടിമറിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ശ്രമിച്ചതിനു തന്റെ പക്കല്‍ തെളിവുണ്ടെന്നും ബാലന്‍ പറഞ്ഞു. തടസം നീക്കാന്‍ ആര്യാടനാകുമെന്നു തനിക്കു വിശ്വാസമുണ്ട്. ബോര്‍ഡിന്റെ നഷ്ടം നികത്താന്‍ സബ് സിഡി അനുവദിക്കണം. ജനങ്ങളുടെ മേല്‍ ബാധ്യത അടിച്ചേല്‍പ്പിക്കരുതെന്നും ബാലന്‍ പറഞ്ഞു.

One Response to “ആര്യാടനോട് ഏറ്റുമുട്ടാന്‍ ജയറാം രമേശിന് കഴിയില്ല: എ.കെ ബാലന്‍”

  1. RAJAN Mulavukadu.

    മുട്ടനാടുകള്‍ കൂട്ടിയിടിക്കുംപോള്,
    ചോരകുടിക്കല്ലേ സഖാവേ!!!!!!!!‍

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.