എഡിറ്റര്‍
എഡിറ്റര്‍
പരസ്യവിവാദം: തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ പാര്‍ട്ടി ക്ഷമാപണം നടത്തുമെന്ന് എ.കെ ബാലന്‍
എഡിറ്റര്‍
Saturday 30th November 2013 12:10pm

a.k-balan

തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന പ്ലീനത്തിന് അഭിവാദ്യമര്‍പ്പിച്ച് വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന്റെ പരസ്യം ദേശാഭിമാനിയില്‍ വന്നതില്‍ സി.പി.ഐ.എം നേതാവ് എ.കെ ബാലന്‍ അതൃപ്തി അറിയിച്ചു.

ഏതെങ്കിലും ഭാഗത്ത് തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ സി.പി.ഐ.എം ക്ഷമാപണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

പരസ്യം വാങ്ങിയതില്‍ ഏതെങ്കിലും ഭാഗത്ത് തെറ്റുണ്ടെങ്കില്‍ തിരുത്തും. എങ്ങനെയാണ് പരസ്യം പാര്‍ട്ടി പത്രത്തില്‍ വന്നതെന്ന് വിശദമായി അന്വേഷിക്കുമെന്നും എ.കെ ബാലന്‍ പറഞ്ഞു.

ചാക്ക് രാധാകൃഷ്ണന്റെ പരസ്യം വാങ്ങിയതില്‍ പ്ലീനം സംഘാടക സമിതിക്ക് ഒരു ബന്ധവുമില്ല. പ്ലീനത്തിനായി ചാക്ക് രാധാകൃഷ്ണനില്‍ നിന്നും
ഒരു രൂപ പോലും സംഭാവന വാങ്ങിയിട്ടില്ല.

അദ്ദേഹത്തിന്റെ ഒരു ലോഡ്ജ് പോലും പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്ലീനം ആവശ്യത്തിനായി ഉപയോഗപ്പെടുത്തിയിട്ടില്ല.

ഇവിടെയുള്ള പാര്‍ട്ടിക്കോ സംഘാടകര്‍ക്കോ ഈ പരസ്യവുമായി ഒരു ബന്ധവുമില്ല. വിജയകരമായി നടന്ന ഒരു പ്ലീനത്തിന്റെ ശോഭ കെടുത്താന്‍ മാത്രമാണ് ഇപ്പോള്‍ ഈ വിവാദം ഉപകരിച്ചതെന്നും ബാലന്‍ പറഞ്ഞു.

ജയരാജന്‍ ദേശാഭിമാനിയുടെ അഭിപ്രായമാണ് നേരത്തെ വെളിപ്പെടുത്തിയത്. ഞാന്‍ പാര്‍ട്ടിയുടെ അഭിപ്രായവും വ്യക്തമാക്കുന്നു. ഇനി പൊതുസമൂഹത്തിന്റെ താത്പര്യമനുസരിച്ച് കൂടുതല്‍ വ്യക്തത വരുത്താന്‍ പാര്‍ട്ടി തയ്യാറാണെന്നും എ.കെ ബാലന്‍ പറഞ്ഞു.

Advertisement