ന്യൂദല്‍ഹി: ഇന്ത്യയുടെ ആയുധ ഇടപാടില്‍ വിവേചനാധികാരം വേണ്ടെന്നാണ് പ്രതിരോധ മന്ത്രിയെന്ന നിലയിലുള്ള അഭിപ്രായമെന്ന് എ.കെ ആന്റണി.

ആയുധ ഇടപാടില്‍ പരമാവധി സുതാര്യത ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ആന്റണി പറഞ്ഞു.

Ads By Google

Subscribe Us:

പ്രതിരോധ മേഖലയില്‍ ഏറ്റവും കരുത്തുറ്റ രാജ്യമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ആയുധ ഇടപാടില്‍ ഏറെ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്.

ആയുധ ഇടപാടുകള്‍ക്ക് അംഗീകാരം നല്‍കണം. അതിനുള്ള അധികാരം പ്രതിരോധ മന്ത്രിക്കുണ്ട്. ആയുധ ഇടപാടുകള്‍ക്ക് അംഗീകാരം നല്‍കുന്ന നടപടിയില്‍ നിന്നും പിന്മാറാനുള്ള വിവേചനാധികാരവും പ്രതിരോധ മന്ത്രിക്ക് അവകാശപ്പെട്ടതാണ്.

എന്നാല്‍ മുന്‍കാലങ്ങളില്‍ ഈ അധികാരം അഴിമതി ആരോപണങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നും ആന്റണി പറഞ്ഞു. സുതാര്യമായ രീതിയില്‍ ആയുധ ഇടപാട് നടത്താന്‍ വേണ്ട നടപടികള്‍ എല്ലാം സ്വീകരിക്കും. അതിനായി ഏതറ്റം വരെ പോകാനും തയ്യാറാണെന്നും ആന്റണി പറഞ്ഞു.