ന്യുദല്‍ഹി: ഹിന്ദുവിന് ഒരിക്കലും തീവ്രവാദിയാകാന്‍ കഴിയില്ലെന്ന് ഹരിയാന മന്ത്രിയും ബി.ജെ.പി നേതാവുമായ അനില്‍ വിജ്. ഹിന്ദു ഭീകരവാദമെന്ന പ്രയോഗം കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സംഭാവനയാണെന്നും അദ്ദേഹം ആരോപിച്ചു.

Subscribe Us:

മിക്ക ഭീകരാക്രമണങ്ങള്‍ക്കും പിന്നില്‍ മുസ്ലീങ്ങള്‍ക്ക് പങ്കുണ്ട്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയായിരുന്നെന്നും അനില്‍ വിജ് പറഞ്ഞു.

കോണ്‍ഗ്രസ് നടപടികള്‍ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കെട്ടിച്ചമച്ചതാണ്. ഹിന്ദു ഭീകവവാദം എന്നാരു പ്രയോഗം യുക്തിരഹിതമാണെന്നും അഭിപ്രായപ്പെട്ട വിജ് ഹിന്ദു ഭീകരവാദം എന്ന വാക്ക് കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ സംഭാവനയാണെന്നും പറഞ്ഞു.


Also Read: കൊതുകുകളെ തുരത്താന്‍ ഫോഗിംങ് ചെയ്ത സി.പി.ഐ.എം കൗണ്‍സിലറുടെ ഫോട്ടോ ബോംബേറാക്കി സംഘിപരിവാര്‍ പ്രചരണം; വ്യാജ പ്രചരണത്തെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ


കോണ്‍ഗ്രസ് ഭരണകാലത്ത് പാകിസ്ഥാനില്‍ നിന്നുള്ള ഭീകരരെ വെറുതെ വിടുകയും സാധാരണക്കാരായ ഇന്ത്യന്‍ പൗരന്‍മാരെ പിടികൂടി അവരെ ഹിന്ദു തീവ്രവാദികളെന്ന് മുദ്ര കുത്തിയതായും അനില്‍ വിജ് ആരോപിച്ചു.

അതേസമയം മന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് രംഗത്ത് വന്നു. വിജിന്റെ പ്രസ്താവന ശരിയാണ് ഹിന്ദു ഭീകരവാദമെന്നല്ല. സംഘി ഭീകരവാദമെന്നാണ് പറയേണ്ടതെന്നായിരുന്നു ദിഗ്വിജയ് സിംഗിന്റെ മറുപടി.