എഡിറ്റര്‍
എഡിറ്റര്‍
കേരളയാത്രയില്‍ പങ്കെടുത്ത ലീഗ് നേതാവിനെതിരെ ഒരു വിഭാഗം പരസ്യമായി രംഗത്തെത്തി
എഡിറ്റര്‍
Sunday 29th April 2012 12:29pm

തിരുവനന്തപുരം: കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാരുടെ കേരളയാത്രയില്‍ പങ്കെടുത്ത കൊല്ലം ജില്ലാ പ്രസിഡന്റ് എ.യൂനസ് കുഞ്ഞിനെതിരെ പരസ്യമായി ഒരു വിഭാഗം രംഗത്തെത്തി. കേരളയാത്രയുടെ കൊല്ലം ജില്ലയിലെ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തതിനാലാണ് യൂനസ് ലീഗില്‍ ഒറ്റപ്പെടുന്നത്. കേളയയാത്രയുടെ സ്വീകരണത്തില്‍ പങ്കെടുത്തെന്ന് മാത്രമല്ല കാന്തപുരത്തെ കിരീടമണിയിക്കുകയും ചെയ്തു എന്നതാണ് യൂനസിനെതിരായ ആരോപണം. യൂനസിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വത്തിന് കത്തും നല്‍കി കഴിഞ്ഞു.

കേരളയാത്രയുടെ സ്വീകരണ ചടങ്ങുകളിലൊന്നും ലീഗ് നേതാക്കള്‍ പങ്കെടുത്തിരുന്നില്ല. ഇന്നലെ നടന്ന സമാപന ചടങ്ങിന് ലീഗ് നേതാക്കള്‍ക്ക് ക്ഷണവും ഉണ്ടായിരുന്നില്ല. കേരളയാത്രയില്‍ പങ്കെടുക്കേണ്ടെന്ന പൊതു നിലപാടിലായുരുന്നു മുസ്ലീം ലീഗ്. പാര്‍ട്ടി തീരുമാനം ലംഘിച്ചാണ് യൂനസ് കേരളയാത്രയുടെ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തത്. മുസ്ലീം ലീഗ് കൊല്ലം ജില്ലാ സമ്മേളനം അടുത്ത സാഹചര്യത്തിലാണ് യൂനസിനെതിരെയുള്ള പോര്‍ വിളിയെന്നതും ശ്രദ്ധേയമാണ്.

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ തുടര്‍ച്ചയാണിതെന്നും ലീഗിലെ ചിലരൊക്കെ സമ്മദിക്കുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരവിപുരത്ത് പി.കെ.കെ.ബാവയുടെ പരാജയവുമായി ബന്ധപ്പെട്ട് യൂനസിനെതിരെ വന്‍ ആരോപണങ്ങള്‍ നിലനിന്നിരുന്നു. അന്ന് ചീഫ് ഇലക്ഷന്‍ ഏജന്റായിരുന്ന മണക്കാട് നജ്മുദീന്‍ ബാവ യൂനസിനെതിരെയുള്ള റിപ്പോര്‍ട്ട്കളും സമര്‍പ്പിച്ചിരുന്നു. കൊല്ലം ജില്ലയില്‍ യൂനസിനെതിരെയെടുക്കുന്ന പരസ്യ നിലപാടുകള്‍ക്ക് സംസ്ഥാന നേതൃത്വത്തിന്റെയും പിന്തുണയുണ്ട.

 

Malayalam News

Kerala News in English

Advertisement