ഹന്‍സിക ഇനി മുതല്‍ തമിഴകത്തിന്റെ ഡ്രീം ഗേള്‍. സിംഗപ്പൂരില്‍ നിന്നും പുറത്തിറങ്ങുന്ന തമിഴ് മാഗസീനാണ് കേവലം മൂന്ന് ചിത്രങ്ങള്‍കൊണ്ട് തമിഴ് ചലച്ചിത്രപ്രേമികളുടെ മനം കവര്‍ന്ന ഹന്‍സികയെ കഴിഞ്ഞവര്‍ഷത്തെ ഡ്രീംഗേളായി തിരഞ്ഞെടുത്തത്. ഹന്‍സികയുടെ ആദ്യത്തെ ഇന്റര്‍നാഷണല്‍ അവാര്‍ഡാണിത്.

ബാംഗ്ലൂരില്‍ നിന്നും വെള്ളിത്തര കീഴടക്കാനെത്തിയ ഹന്‍സിക തമിഴിന് പുറമേ ഹിന്ദി, തെലുങ്ക്, കന്നഡ സിനിമാ ലോകത്തും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ചിന്ന കുശ്ബു എന്ന വിളിപ്പേര് സ്വന്തമാക്കിയ ഹന്‍സിക മാപ്പിളൈയിലൂടെയാണ് കോളിവുഡിന്റെ പ്രിയങ്കരിയായി മാറിയത്. പിന്നീട് ‘ എങ്കേയും കാതല്‍’, വേലായുധം എന്നീ ചിത്രങ്ങളിലും നായികയായി ഹന്‍സിക തിരയില്‍ പ്രത്യക്ഷപ്പെട്ടു. ഇതില്‍ ഇളയ ദളപതി വിജയിയുടെ വേലായുധം മാത്രമേ ബോക്‌സ് ഓഫീസില്‍ വിജയിച്ചുള്ളൂ. എന്നാല്‍ ഇതൊന്നും ഹന്‍സികയുടെ കരിയര്‍ ഗ്രാഫിനെ ബാധിച്ചില്ല.

ഹന്‍സികയെ തേടി പിന്നീട് നിരവധി ചിത്രങ്ങളെത്തി. കോമഡി ചിത്രം ഒരു കല്‍ ഒരു കണ്ണാടി, ചിമ്പുവിനൊപ്പം വേട്ടൈ മന്നന്‍, സിങ്കത്തിന്റെ രണ്ടാം ഭാഗം എന്നീ ചിത്രങ്ങളിലാണ് നടി ഇപ്പോള്‍ അഭിനയിക്കുന്നത്.

Malayalam news

Kerala news in English