എഡിറ്റര്‍
എഡിറ്റര്‍
സ്ത്രീകള്‍ ജാഗ്രതെ! ഉത്തേജിതരാവുമ്പോള്‍ സുതാര്യമാകുന്ന വസ്ത്രം വരുന്നു
എഡിറ്റര്‍
Saturday 7th April 2012 4:30pm

ന്യൂദല്‍ഹി:  തങ്ങളെ കാണുമ്പോള്‍ സ്ത്രീകള്‍ എന്താണ് മനസില്‍ കരുതുന്നതെന്ന് അറിയാന്‍ ആഗ്രഹിക്കാത്ത പുരുഷന്മാരുണ്ടാവില്ല. എന്നാല്‍ ഇനി മുതല്‍ നിങ്ങള്‍ക്കതിന് എളുപ്പം കഴിഞ്ഞേക്കും.

ഒരു പ്രത്യേക വസ്ത്രമാണ് അതിന് സഹായിക്കുക. ഈ വസ്ത്രം ധരിച്ച ആളുകള്‍ ഉത്തേജിതരാവുകയാണെങ്കില്‍ എളുപ്പം മനസിലാക്കാന്‍ സാധിക്കും. എങ്ങനെയെന്നല്ലേ, സ്മാര്‍ട്ട് ഫാബ്രിക്‌സ് കൊണ്ടാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. ധരിക്കുന്ന ആളുടെ ഹൃദയസ്പനന്ദനം അനുസരിച്ച് ഈ വസ്ത്രം സുതാര്യമാവും.

സ്റ്റുഡിയോ റോസ്ഗാര്‍ഡും ഡച്ച് ഡിസൈനര്‍ ഡാന്‍ റൂസ്ഗാര്‍ഡുമാണ് ഈ വസ്ത്രം ഡിസൈന്‍ ചെയ്തത്. വസ്ത്രം വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇന്റിമസിയെന്നാണ് ഈ പ്രോജക്ടിന് പേരിട്ടിരിക്കുന്നത്. ഈ വസ്ത്രത്തിന്റെ ആദ്യ പതിപ്പ് പുറത്തിറക്കിയ റൂസ്ഗാര്‍ഡ് പുതിയ പതിപ്പായി ഇന്റിമസി 2.0വുമായി രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍.

ഇന്റിമസി ബ്ലാക്ക്, ഇന്റിമസി വൈറ്റ് എന്നിങ്ങനെ രണ്ട് രൂപങ്ങളിലുണ്ട് ഈ ഹൈടെക്ക് വസ്ത്രം. സുതാര്യമല്ല ഇ-ഫോയില്‍സ് കൊണ്ടാണ് ഈ വസ്ത്രം നിര്‍മിച്ചിരിക്കുന്നത്. ഈ വസ്ത്രം ധരിച്ച് നമ്മള്‍ മറ്റ് വ്യക്തികളുമായി ഇടപഴകുമ്പോള്‍ അവരുമായുള്ള അടുപ്പമനുസരിച്ച് വസ്ത്രം സുതാര്യമാവും. അടുപ്പമനുസരിച്ച് സുതാര്യത കൂടിയും കുറഞ്ഞുമിരിക്കും.

അടുത്തിടെ ഈ ഡിസൈനിനെക്കുറിച്ച് സംസാരിക്കാന്‍ റൂസ്ഗാര്‍ഡ് ഇന്ത്യയിലെത്തിയിരുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ പരിപാടികളെ അവര്‍ അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു.

Advertisement