എഡിറ്റര്‍
എഡിറ്റര്‍
വിദ്യാ ബാലന്‍ അടുത്ത മാസം വിവാഹിതയാകുന്നു
എഡിറ്റര്‍
Friday 9th November 2012 10:23am

ബോളിവുഡിലെ താരറാണിയായ വിദ്യാ ബാലന്‍ അടുത്ത മാസം വിവാഹിതയാകുന്നെന്ന് റിപ്പോര്‍ട്ട്. വിദ്യയുമായി അടുത്ത വൃത്തങ്ങളാണ് വിവാഹക്കാര്യം സൂചിപ്പിച്ചത്.

സെയ്ഫ് കരീന വിവാഹത്തിന് ശേഷം ബോളിവുഡ് സാക്ഷ്യം വഹിക്കുന്ന അടുത്ത താരപ്രഭമായ വിവാഹമായിരിക്കും വിദ്യാ ബാലന്റേത്.

Ads By Google

യുടി.വി ഡിസ്‌നി സി.ഇ.ഒ ആയ സിദ്ധാര്‍ത്ഥ് ബഹൂരിയുമായി താന്‍ പ്രണയത്തിലാണെന്ന വാര്‍ത്ത വിദ്യാ ബാലന്‍ കഴിഞ്ഞ മെയ് മാസത്തില്‍ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ വിവാഹം കഴിക്കാന്‍ അത്ര പെട്ടെന്നൊന്നും ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു താരം പറഞ്ഞത്.

തനിയ്ക്ക് ഒരു പ്രണയമുണ്ട്. എന്നാല്‍ ഞങ്ങള്‍ വിവാഹനിശ്ചയമൊന്നും നടത്തിയിട്ടില്ല. അടുത്തൊന്നും വിവാഹം കഴിക്കാനും ഉദ്ദേശിക്കുന്നില്ലെന്നും വിദ്യ തുറന്നുപറഞ്ഞിരുന്നു

എന്നാല്‍ ഈ ഡിസംബറില്‍ തന്നെ വിവാഹിതരാകാന്‍ ഇരുവരും തീരുമാനിച്ചതായാണ് അറിയുന്നത്. ഇതിനായി ഒരു മാസത്ത ലീവ് സിദ്ധാര്‍ത്ഥ് യു ടി.വിയില്‍ നിന്നും ചോദിച്ചതായും അറിയുന്നു.

രാജ്കുമാര്‍ ഗുപ്തയുടെ അടുത്ത ചിത്രത്തിന് ശേഷം വിദ്യയും സിനിമകളൊന്നും കമിറ്റ് ചെയ്തിട്ടില്ല. വിവാഹശേഷം കരീബിയന്‍ ഐലന്റില്‍ ഹണിമൂണ്‍ ആഘോഷിക്കാനും അതിന് ശേഷം ജുഹുവിലുള്ള സിദ്ധാര്‍ത്ഥിന്റെ വസതിയില്‍ താമസമാക്കാനുമാണ് ഇവര്‍ തീരുമാനിച്ചിരിക്കുന്നതെന്നും പാപ്പരാസികള്‍ പറയുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഇരുവരും പ്രണയത്തിലായതായി വാര്‍ത്തകള്‍ വന്നിരുന്നു. പല സ്വകാര്യ ചടങ്ങുകളിലും വിദ്യയും സിദ്ധാര്‍ത്ഥും ഒന്നിച്ച് പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ വിവാഹിതനായ സിദ്ധാര്‍ത്ഥ് ആദ്യ ഭാര്യയില്‍ നിന്നും വിവാഹമോചനം നേടിയ ശേഷമാണ് വിദ്യയ്ക്ക് താലി ചാര്‍ത്താന്‍ പോകുന്നത്.

Advertisement