ഹരിയാന: ഹരിയാനയില്‍ ദളിത് പെണ്‍കുട്ടിക്ക് നേരെ വീണ്ടും ആക്രമണം. ഹരിയാനയിലെ കെയ്താല്‍ ജില്ലയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ ഹരിയാനയില്‍ ദളിത് സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാക്രമണങ്ങളുടെ എണ്ണം 14 ആയി.

Ads By Google

Subscribe Us:

കഴിഞ്ഞ ദിവസം ഹരിയാന സന്ദര്‍ശിച്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി കൂട്ട ബലാത്സംഗത്തിനിരയായതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചിരുന്നു. സംസ്ഥാനത്ത് ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കുമെന്നും സംഭവത്തിന് ഇരയായവര്‍ക്ക് നീതി ലഭ്യമാക്കുമെന്നും വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ സോണിയാ ഗാന്ധിയുടെ സന്ദര്‍ശനത്തിന് തൊട്ടടുത്ത ദിവസമാണ് വീണ്ടും സമാന സംഭവം അരങ്ങേറിയിരിക്കുന്നത്.

ഹരിയാന മുഖ്യമന്ത്രി ഭുപീന്ദര്‍ സിങ് ഹുഡയുമായും സോണിയാ ഗാന്ധി ചര്‍ച്ച നടത്തിയിരുന്നു.

അതേസമയം, ഹരിയാനയില്‍ തുടര്‍ച്ചയായി നടക്കുന്ന ദളിത് അക്രമങ്ങള്‍ സര്‍ക്കാരിനെതിരെയുള്ള ഗൂഢാലോചനയാണെന്നാണ് കോണ്‍ഗ്രസ് സ്‌റ്റേറ്റ് ബ്രാഞ്ച് മെമ്പര്‍ ഫൂല്‍ ചന്ദ്് മൗലാന പറയുന്നത്.

കഴിഞ്ഞ മാസം കൗമാരക്കാരിയായ ദളിത് പെണ്‍കുട്ടിയെ 12 പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ എം.എം.എസ്സിലൂടെ പ്രചരിച്ചതോടെ പെണ്‍കുട്ടിയുടെ പിതാവ് ആത്മഹത്യ ചെയ്തിരുന്നു.