ചായയും കാപ്പിയും ആരോഗ്യത്തിന് ഗുണപ്രദമല്ലെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്. ചായയിലെ കഫീന്‍ ഉറക്കത്തെ ഇല്ലാതാക്കുമെന്ന് വിദഗ്ധര്‍ പറയുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടാവും. എന്നാല്‍ ചായ ആരോഗ്യത്തിന് ഗുണകരമാണെന്നാണ് അടുത്തിടെ നടന്ന ഒരു പഠനത്തില്‍ വ്യക്തമായത്.

ചായ നമ്മുടെ തലച്ചോറിന്റെ ശക്തിവര്‍ധിപ്പിക്കുകയും ക്ഷീണം അകറ്റുകയും ചെയ്യുമെന്നാണ് പുതിയ പഠനം പറയുന്നത്. ഡച്ചുകാരാണ് ഈ പരീക്ഷണത്തിനു പിന്നില്‍. 44 യുവാക്കളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

Subscribe Us:

ഇവരില്‍ തേയിലയടങ്ങിയിരിക്കുന്ന അമിനോ ആസിഡുകളായ എല്‍-തിയാനൈന്‍, കഫീന്‍ എന്നിവയുണ്ടാക്കുന്ന മാറ്റങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഈ നിഗമനത്തിലെത്തിയത്. ചായ കഴിക്കാത്തവരെ അപേക്ഷിച്ച് ചായ കഴിച്ചവര്‍ കൂടുതല്‍ ഊര്‍ജസ്വലരായി കാണപ്പെട്ടു. അവരുടെ ക്ഷീണം മാറുകയും കൂടുതല്‍ ജാഗരൂകരാകുകയും ചെയ്തതായി പഠനത്തില്‍ വ്യക്തമായി.

ന്യൂട്ട്രീഷ്യന്‍ ന്യൂറോസയന്‍സ് എന്ന ജേര്‍ണലാണ് ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.