Categories

പ്രിയന്റെ ആക്രോശിന് ‘എ’ സര്‍ട്ടിഫിക്കറ്റ്

മുംബൈ: പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ബോളിവുഡ് സിനിമയായ ആക്രോശിന് ‘എ’ സര്‍ട്ടിഫിക്കറ്റ്. മാനംകാക്കല്‍ കൊലപാതകത്തിന്റെ കഥ പറയുന്നതാണ് സിനിമ. ഇപ്പോള്‍ ലണ്ടനിലുള്ള പ്രിയദര്‍ശന്‍ സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

‘ കുട്ടികള്‍ ഈ സിനിമ കാണണമെന്നാണ് ഞാന്‍ കരുതുന്നത്. നമ്മുടെ സമൂഹത്തില്‍ ഇപ്പോഴും തുടരുന്ന പ്രാകൃതമായ ശീലങ്ങളെക്കുറിച്ച് നാം അറിയണം. തീര്‍ച്ചയായും ആക്രോശ് ചിലയിടങ്ങളില്‍ അക്രമാസക്തമാകുന്നുണ്ട്. എന്നാല്‍ ടെലിവിഷനിലും വാര്‍ത്തകളിലും കുട്ടികള്‍ അക്രമ ദൃശ്യങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നുണ്ട്’- പ്രിയന്‍ പറഞ്ഞു.

‘എ സര്‍ട്ടിഫിക്കറ്റ് ഒഴിവാക്കുന്നതിനായി സിനിമയില്‍ 30 സ്ഥലങ്ങളില്‍ വെട്ടിമുറിക്കാനാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത്. അങ്ങിനെ വന്നാല്‍ സിനിമയുടെ അന്തസത്ത തന്നെ പൊളിയും. സിനിമയിലെ രണ്ട് ഭാഗങ്ങള്‍ കട്ട് ചെയ്യുന്നതിനെക്കാളും എ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ് നല്ലതെന്ന് ഞങ്ങള്‍ കരുതി’- നിര്‍മ്മാതാവ് കുമാര്‍ മംഗാട്ട് പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.