ലണ്ടന്‍: നിരത്തിലൂടെ ഓടിക്കാനും ആകാശത്തുകൂടെ പറക്കാനും വെള്ളത്തിലൂടെ ഒഴുകാനും പറ്റിയ ഒരു കാര്‍. പറയുന്നത് ജെയിംസ് ബോണ്ട് ചിത്രത്തിലെ കാറിനെക്കുറിച്ചല്ല, ഭാവിയില്‍ യാഥാര്‍ത്ഥ്യമാവാന്‍ പോകുന്ന സൂപ്പര്‍ കാറിനെക്കുറിച്ചാണ്. സിനിമകളില്‍ മാത്രം കണ്ടു പരിചയിച്ച കാര്‍ യാഥാര്‍ത്ഥ്യമാക്കാനാണ് ബ്രിട്ടിഷ് ഡിസൈനറായ ഫില്‍ പൊളെയുടെ നീക്കം.

പറക്കാനും ഒഴുകാനും പറ്റിയ കാറിനെക്കുറിച്ചുള്ള നിരീക്ഷണ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് പോളെ പുതിയ ആശയം അവതരിപ്പിച്ചിരിക്കുന്നത്. സൂപ്പര്‍ കമ്പ്യൂട്ടര്‍ ഹൈബ്രിഡ് പവര്‍ യൂണിറ്റാണ് ഈ സൂപ്പര്‍കാറിന്റെ കോക്ക്പിറ്റില്‍ ഘടിപ്പിച്ചിരിക്കുന്നത്. വെറും 2.3 സെക്കന്‍ഡുകള്‍ക്കുള്ളില്‍ വേഗത 100 കി.മീ വെരെ വര്‍ധിപ്പിക്കാം. പക്ഷേ കീശയില്‍ കാശുള്ളവര്‍ മാത്രം സൂപ്പര്‍കാര്‍ സ്വപ്‌നം കണ്ടാല്‍മതിയെന്നും പോളെ വ്യക്തമാക്കിയിട്ടുണ്ട്.