കൊച്ചി: കോണ്‍ഗ്രസുമായി സഹകരിക്കുമെന്ന എന്‍ സി പി നിലപാട് ഗൗരവതരമായാണ് കാണുന്നതെന്ന മുഖ്യമന്ത്രി വി എസ് അച്ച്യുതാന്ദന്റെ അഭിപ്രായം എന്തടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്ന് എന്‍ സി പി സംസ്ഥാന പ്രസിഡന്റ് എ സി ഷണ്‍മുഖദാസ് പറഞ്ഞു.

ബി ജെ പിയെ എതിര്‍ക്കാനാണ് കോണ്‍ഗ്രസ്സുമായി സഖ്യമാവാമെന്ന് എന്‍ സി പി തീരുമാനിച്ചതെന്നും ഷണ്‍മുഖദാസ് പറഞ്ഞു. എന്‍ സി പിയെയും തോമസ് വിഭാഗത്തെയും മുന്നണിയിലെടുക്കാന്‍ കഴിഞ്ഞ എല്‍ ഡി എഫ് യോഗത്തിലാണ് തീരുമാനിച്ചത്. എന്നാല്‍ എന്‍ സി പിയുടെ മുന്നണിപ്രവേശത്തെ കോണ്‍ഗ്രസ് എസും ആര്‍ എസ് പിയും ശക്തമായി എതിര്‍ത്തിരുന്നു.