പ്ലസ് ടു എന്ന ചിത്രത്തിനുശേഷം യുവ സംവിധായകന്‍ സെബി ചാവക്കാട് പ്രൊഡ്യൂസറുടെ വേഷമണിയുകയാണ്. ‘ബ്ലാങ്ക് ചെക്ക് ‘എന്നാണ് സെബി നിര്‍മ്മിക്കുന്ന ആദ്യ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചാവക്കാട് മൂവീസ് ബാനറിലായിരിക്കും ചിത്രം പുറത്തിറങ്ങുക.

നവാഗതനായ ബാബു രത്‌നമാണ് ‘ബ്ലാങ്ക് ചെക്ക്’ സംവിധാനം ചെയ്യുന്നത്. എഡിറ്റര്‍ മഹേഷ് നാരായണിന്റെ അസോസിയേറ്റായിരുന്നു ബാബു.

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ ആരാധകരായ മൂന്ന് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ഇവര്‍ക്ക് ഒരു ബ്ലാങ്ക് ചെക്ക്കിട്ടുന്നു. അതിനുശേഷമുണ്ടാവുന്ന രസകരവും സസ്‌പെന്‍സ് നിറഞ്ഞതുമായ മുഹൂര്‍ത്തങ്ങളാണ് സിനിമ പകര്‍ത്തുന്നത്. വിഷ്ണു മോഹന്‍, ടോമിന്‍, റോഷന്‍ എന്നിവരാണ് നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴ്താരം ജിമ്മി ഡൊമനിക്കാണ് വില്ലന്‍.

‘ബ്ലാങ്ക്  ചെക്കിന്റെ സാങ്കേതികമേഖലയിലും ചില നവാഗതരുണ്ട്. നവാഗതനായ ജെന്നിഫറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ബിനേന്ദ്രമേനോനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ജനുവരി അവസാനം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

Malayalam News

Kerala News In English