എഡിറ്റര്‍
എഡിറ്റര്‍
എ.ബി.സി.ഡി ഇന്ത്യയിലെ ആദ്യത്തെ ത്രീ ഡി ഡാന്‍സ് ചിത്രം
എഡിറ്റര്‍
Thursday 29th November 2012 12:14pm

പ്രശസ്ത നൃത്തസംവിധായകനായ റെമോ ഡിസൂസ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘എനി ബഡി കാന്‍ ഡാന്‍സ്’ (എ.ബി.സി.ഡി). നൃത്തത്തിന് പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രമാണ് എ.ബി.സി.ഡി. പ്രഭുദേവയാണ് ചിത്രത്തിലെ നായകന്‍. എ.ബി.സി.ഡി ഇന്ത്യയിലെ ആദ്യത്തെ ത്രീ ഡി ഡാന്‍സ് ചിത്രമാണ്.

Ads By Google

പ്രഭുദേവയുടെ തകര്‍പ്പന്‍ നൃത്തച്ചുവടുകളുമായിരിക്കും ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണം. കെ കെ മേനോനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. പ്രശസ്ത നൃത്തസംവിധായകന്‍ ഗണേഷ് ആചാര്യയും ചിത്രത്തില്‍ അഭിനയിക്കുന്നു. ‘ഡാന്‍സ് ഇന്ത്യ ഡാന്‍സ്’ എന്ന റിയാലിറ്റി ഷോയിലെ വിജയികളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ചിത്രത്തിന്റെ ആദ്യ ട്രെയിലര്‍ പുറത്തു വന്നു. ഹോളിവുഡ് ചിത്രമായ സ്‌റ്റെപ് അപ്പിനോട് സാദൃശ്യം തോന്നുന്ന നിരവധി രംഗങ്ങള്‍ ട്രെയിലറില്‍ കാണാനാകും. യു ടി.വി മോഷന്‍ പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന ചിത്രത്തിന്റെ സംഗീതം ഡി ഇമ്മന്റേതാണ്.

ബോളിവുഡ് സുന്ദരി മാധുരീ ദീക്ഷിത് ചിത്രത്തിലെ ഒരു ഡാന്‍സ് നമ്പറില്‍ ചുവടുവെയ്ക്കുന്നുണ്ട്. അടുത്ത വര്‍ഷം ആഗസ്റ്റില്‍ പുറത്തിറങ്ങുന്ന ചിത്രത്തെ ഏറെ ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ബോളിവുഡിലും കോളിവുഡിലും സംവിധാകനായി തിളങ്ങുന്ന പ്രഭുദേവ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാള ചിത്രമായ ഉറുമിയിലാണ് ഇതിന് മുമ്പ് പ്രഭുദേവ ശക്തമായൊരു വേഷം ചെയ്തത്.

 

Advertisement