binoyതിരുവനന്തപുരം: വന്‍കിട പദ്ധതികള്‍ക്ക് വലിയതോതില്‍ ഭൂമി ഏറ്റെടുക്കുന്നതിന് അതിവേഗ അനുമതി നല്‍കാനുള്ള നീക്കത്തിനെതിരെ സി പി ഐ ദേശീയ സെക്രട്ട­റി എ ബി ബര്‍ദന് ക­ത്തയ­ച്ച വനം മന്ത്രി ബിനോയ് വിശ്വത്തി­നെ­തിരെ സി പി ഐ സംസ്ഥാന നേതൃത്വം രം­ഗത്ത്. അടിയന്തിരമായി എം എന്‍ സ്മാരകമന്ദിരത്തിലെത്തി കത്തയക്കാനുള്ള സാഹ­ച­ര്യം വിശദീകരിക്കണമെന്ന് ബിനോയ് വിശ്വത്തിനു സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ നിര്‍ദേശം നല്‍കി.

പ്രശ്‌­നത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ബിനോയ് വിശ്വം കത്തയച്ചത്. നിലവിലുള്ള നിയമങ്ങള്‍ ഇളവ് ചെയ്ത് ഫാസ്റ്റ് ട്രാക്ക് സംവിധാനം വഴി സ്ഥലം ഏറ്റെടുക്കുന്നതില്‍ ഭരണമുന്നണിയില്‍ തന്നെ സി.പി.ഐയിലും മന്ത്രിസഭയിലും ഭിന്നതയുണ്ടെന്ന് ബിനോയ് കത്തില്‍ സൂചിപ്പിച്ചിരു­ന്നു.മാ­ത്ര­വു­മെല്ല നാ­ളെ ജന­ങ്ങ­ളോ­ട് ഉത്ത­രം പ­റ­യേ­ണ്ടി വരി­ക സി പി ഐ നി­യന്ത്രണത്തി­ലു­ള്ള വ­നം, കൃ­ഷി, റ­വന്യൂവ­കു­പ്പു­കളാ­യി­രി­ക്കു­മെന്നും ബിനോയ് വിശ്വം ചൂ­ണ്ടി­ക്കാ­ണി­ച്ചി­രുന്നു. വിശദമായ പഠനങ്ങള്‍ നടത്താതെ വന്‍കിട പദ്ധതികള്‍ക്ക് അനുമതി നല്‍കരുതെന്നും പഠനത്തിന്റെ അഭാവത്തിലുള്ള പദ്ധതികള്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കു കാരണമാകുമെന്നും കത്തില്‍ പറയു­ന്നു.കൊച്ചിയി­ലെ വളന്തകാ­ട,് താന്തോന്നിത്തുരുത്ത്, കോഴി­ക്കോട്ടെ മാ­വൂര്‍, കി­നാ­ലൂര്‍ എന്നിവിടങ്ങളിലടക്കമുള്ള ആറോളം വന്‍കിട സ്വകാര്യ പദ്ധതികള്‍ ക്കെതി­രെ­യാ­ണ് പ­രാ­തി നല്‍­കി­യത്.

വന്‍കിട പദ്ധതികള്‍ കേരളത്തില്‍ വരണമെന്ന് വെളിയം ഭാര്‍ഗവന്‍ പറഞ്ഞു. ബിനോയ് വിശ്വത്തിന് മറിച്ചൊരു അഭിപ്രായമുണ്ടെന്ന് കരുതു­ന്നില്ല. വ്യവസായ വികസനം വേ­ണ്ടെന്ന ചിലരുടെ നിലപാട് കഥ­യില്ലാമയാ­ണ്. ബിനോയ് വിശ്വത്തിന് എന്തെങ്കിലും എതിരഭിപ്രായ­മുണ്ടായിരുന്നെങ്കില്‍ ആദ്യം അറിയി­ക്കേണ്ടത് തങ്ങളെയായിരു­ന്നു വെളിയം ഭാര്‍­ഗവന്‍ ഓര്‍­മ്മ­പ്പെ­ടുത്തി. വി­വാദ­ങ്ങ­ളോട് പ്രതികരിക്കുന്നില്ലെന്ന് ബിനോയ് വിശ്വം നാദാപുരത്ത് പറഞ്ഞു.