Categories

Headlines

മന്‍മോഹന്‍സിങ് പണക്കാരുടെ ദല്ലാളാണെന്ന് എ ബി ബര്‍ദന്‍

ന്യൂദല്‍ഹി: പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പണക്കാരുടെ ദല്ലാളാണെന്ന് സി പി ഐ നേതാവ് എ ബി ബര്‍ദന്‍ ആരോപിച്ചു. വിലക്കയറ്റത്തിനെതിരെയുള്ള ഇടതു പക്ഷം നടത്തുന്ന പ്രക്ഷോഭത്തിന്റെ പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക കുത്തകകളെ സഹായിക്കുന്നതിനുള്ള നടപടികളാണ് യൂ പി എ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.

ധനികനെ കൂടുതല്‍ ധനികനാക്കാനും പാവപ്പെട്ടവരുടെ ജീവിതം കൂടുതല്‍ ദുസഹമാക്കാനുമാണ് സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കര്‍ഷകനു ന്യായവില ലഭിക്കുന്നില്ല. ആഹാരത്തിനുള്ള വക കണ്ടെത്താന്‍ പോലും ജനങ്ങള്‍ ബുദ്ധിമുട്ടുന്ന അവസ്ഥയിലേക്കാണു രാജ്യം നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.