എഡിറ്റര്‍
എഡിറ്റര്‍
എ.എ ജയചന്ദ്രന്‍ അന്തരിച്ചു
എഡിറ്റര്‍
Saturday 25th August 2012 1:50pm

കേരളത്തിലെ സമുന്നതരായ ആര്‍ക്കിടെക്ടുകളിലൊരാളായ എ.എ ജയചന്ദ്രന്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖം മൂലം 2012 ആഗസ്റ്റ് 24ാം തിയതിയായിരുന്നു അന്ത്യം. പ്രഥമസംരഭങ്ങളായ ഏഷ്യയിലെ ഏറ്റവും വലിയ ഐ.ടി പാര്‍ക്കായ ടെക്‌നോപാര്‍ക്ക്, ദക്ഷിണേന്ത്യയിലെ വാട്ടര്‍ തീം പാര്‍ക്കായ കിഷ്‌കിന്ദ, കേരളത്തിലെ ബഹുനില പാര്‍പ്പിട സമുച്ചയമായ തിരുവനന്തപുരത്തെ സരസ്വതി നിലയം തുടങ്ങിയവയിലൂടെ അദ്ദേഹം തന്റെ വാസ്തുശില്പകലയിലെ പ്രാവീണ്യം തെളിയിച്ചു.

Ads By Google

1938, ഡിസംബര്‍ 17ാം തീയതി എ.എം കുഞ്ഞിരാമന്റേയും സി.കെ ചന്ദ്രിയുടെയും മകനായി തലശേരിയില്‍ ജനിച്ചു. 1961ല്‍ തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജില്‍ നിന്ന് സിവില്‍ എഞ്ചിനിയറിങ്ങില്‍ ബിരുദം നേടിയശേഷം P.W.D യില്‍ ആര്‍ക്കിടെക്ടായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ചലച്ചിത്ര വികസന കോര്‍പ്പറേഷനിലും ഹാന്റി ക്രാഫ്റ്റ് ബോര്‍ഡിലും ചീഫ് ആര്‍ക്കിടെക്ട് ആയിരുന്ന ശേഷം സ്വന്തമായി ജയചന്ദ്രന്‍, മുരളി ആന്റ് അസോസിയേറ്റ് എന്ന സ്ഥാപനം തിരുവനന്തപുരത്ത് ആരംഭിച്ചു. ആര്‍ക്കിടെക്റ്റ് രംഗത്ത് 45 വര്‍ഷത്തിലധികമായി സജീവസാന്നിധ്യമായിരുന്ന അദ്ദേഹം നല്ലൊരു വാക്മിയും പല പ്രമുഖ ആര്‍ക്കിടെക്ടുഖളുടെയും ഗുരുസ്ഥാനീയനുമാണ്. ജെയ്ഡ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപക ചെയര്‍മാന്‍ കൂടിയാണ് അദ്ദേഹം. മരണാനന്തര ചടങ്ങുകള്‍ ആഗസ്റ്റ് 25ന് ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് തെക്കൈട് ശാന്തി കവാടത്തില്‍.

ഭാര്യ: ചന്ദ്രലേഖ, ജയചന്ദ്രന്‍.മക്കള്‍: ഐശ്വര്യ ആനന്ദ്, ചൈതന്യ കാര്‍ത്തിക്. മരുമക്കള്‍: ആനന്ദ്, കാര്‍ത്തിക്. ചെറുമക്കള്‍: അശ്വിന്‍, മായ, അജയ്‌

Advertisement